ചെന്നൈ: ഇന്ത്യയുടെ വനിതാ ടീമില്‍ പ്രഗ്നാനന്ദയുടെ ചേച്ചി വൈശാലി ജയം തുടരുന്നു. അസര്‍ബൈജാനെതിരായ മത്സരത്തില്‍ ടീം ക്യാപ്റ്റന്‍ കൊനേരു ഹമ്പി തോറ്റിട്ടും പ്രഗ്നാനനന്ദയുടെ ചേച്ചി വൈശാലിയും തന്യ സച്ച് ദേവവും വിജയിച്ചതിന്റെ ഫലത്തില്‍ 2.5-15ന് ഇന്ത്യയുടെ വനിതാ ടീം ജയഭേരി തുടരുകയാണ്. ഏഴ് റൗണ്ടില്‍ ഏഴും ജയിച്ച് ഇന്ത്യന്‍ വനിതാ ടീമാണ് വനിതാ വിഭാഗത്തില്‍ മുന്നില്‍.
പുരുഷ വിഭാഗത്തില്‍ അട്ടിമറി ടീം എന്നറിയപ്പെടുന്ന പ്രഗ്നനാനന്ദയുടെ ടീം ഏഴ് റൗണ്ടില്‍ ആറിലും ജയിച്ച് 12 പോയിന്റുകളോടെ ഇന്ത്യ എ ടീമിനൊപ്പം നില്ക്കുന്നു. ഏഴാം റൗണ്ടില്‍ ഇന്ത്യ ബിടീം തോല്പിച്ചത് ക്യൂബയെ. ഡി. ഗുകേഷ് അതീവഫോമിലാണ്. ഏഴ് റൗണ്ടില്‍ ഏഴിലും ഗുകേഷ് ജയിച്ചു. ക്യൂബയുടെ ഗ്രാന്റ് മാസ്റ്റര്‍ കാര്‍ലോസ് അല്ബര്നോസിനെ ഗുകേഷ് തോല്പിച്ചു. പ്രഗ്നനാന്ദയും ജയിച്ചു.
പുരുഷവിഭാഗത്തില്‍ ഏറ്റവും രസകരമായ മത്സരത്തിലേക്ക് ഇന്ത്യ നീങ്ങുകയാണ്. ഇന്ത്യയുടെ എ ടീമും അട്ടിമറിക്കാരുടെ ബി ടീമും തമ്മില്‍ എട്ടാം റൗണ്ടില്‍ മാറ്റുരയ്ക്കും. ഏഴാം റൗണ്ടില്‍ വെള്ളിയാഴ്ച ഇന്ത്യയുടെ എ ടീം ഇന്ത്യയുടെ സി ടീമിനെ തോല്പിച്ചു. ഇന്ത്യന്‍ എ ടീമിന് വേണ്ടി അര്ജുന് എരിഗെയ്സിയും എസ്എല്‍ നാരായണനും ജയിച്ചു. പി. ഹരികൃഷ്ണയും എ ടീമില്‍ ഉണ്ട്.
വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ, അര്ജുന് എരിഗെയ്സി, എല്‍എസ് നാരായണന്, കെ. ശശികിരണ്‍ എന്നിവരാണ് എ ടീമില്‍. ബി ടീമില്‍ നിഹാല്‍ സരിന്, ഡി. ഗുകേഷ്, ബി. അദിബന്, ആര്. പ്രഗ്നനാനന്ദ, റൗനക് സാധ്വാനി എന്നിവര്‍. ഇന്ത്യ എ, ബി ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ത്യയിലെ ചെസ് പ്രേമികള്‍ ഉറ്റുനോക്കുന്ന മത്സരമാണ്.
ഇതിനിടെ പുരുഷ ചെസ്സില്‍ ആറ് റൗണ്ട് പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന അര്‍മീനിയ യുഎസിനെതിരെ പതറുകയാണ്. യുഎസ് ഇപ്പോള്‍ 2-1ന് മുന്നിട്ട് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: