മുംബൈ: സൗത്ത് മുംബൈയില്‍ ഭേണ്ഡി ബസാറില്‍ താമസിക്കുന്ന കൃഷ്ണ സരികയുടെ കഥ വൈറലാകുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശത്ത് താമസിക്കുന്ന കൃഷ്ണ സരിക ജോഗാദിയയ്ക്ക് കുറെ വര്‍ഷങ്ങളായി പീഢനമാണ്. കൃഷ്ണ ഭജന്‍ ചൊല്ലുന്നതിനെ തടസ്സപ്പെടുത്താന്‍ ഒരുഘട്ടത്തില്‍ അയല്‍വാസികള്‍ മൈക്ക് വീട്ട് മുറ്റത്ത് ഉയര്‍ത്തി. പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിക്കാന്‍ ആടിനെ വീടിന് മുന്പില് കൊണ്ടുവന്നുകെട്ടി.
ഇതിനെതിരെ കൃഷ്ണ സരിക ശക്തമായി പ്രതികരിച്ചു. ഒടുവില്‍ ജെജെ പൊലീസ് സ്റ്റേഷനില്‍ കേസ് നല്കി. എന്നാല്‍ അക്രമികളെ തടയുന്നതിന് പകരം പകരം 1944 മുതല്‍ തങ്ങള്‍ താമസിക്കുന്ന തറവാടില്‍ നിന്നും കൃഷ്ണ സരികയെ പൊലീസ് സഹായത്തോടെ മുംബൈ കോര്പറേഷന് ഉദ്യോഗസ്ഥര്‍ ഇറക്കിവിടുകയായിരുന്നു.
ഇതിന് പിന്നില്‍ കോണ്‍ഗ്രസ് എംഎല്‍എയായ അമിന്‍ പട്ടേലാണെന്നും കൃഷ്ണ സരിക പറയുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദേശവും സമ്മര്‍ദ്ദവും മൂലം മുംബൈ കോര്പറേഷന് ഉദ്യോഗസ്ഥര്‍ എത്തി വീട് സീല്‍ വെച്ചതിനെ തുടര്‍ന്ന് കൃഷ്ണ സരികയും അമ്മയും വീടിന് പുറത്തായി. ഇതോടെയാണ് ട്വിറ്ററിലും മറ്റുമായി കൃഷ്ണ സരിക വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ വൈറലായി. ഇതോടെ ബിജെപി നേതാക്കള്‍ ഇടപെട്ടു.
ആഗസ്ത് 2ന് കൃഷ്ണ സരിക സ്വന്തം വീട്ടില്‍ മടങ്ങിയെത്തി. ഇതിന് ബിജെപി മുംബൈ പ്രസിഡന്റ് മംഗള്‍ പ്രഭാത് ലോധ, നിതീഷ് റാണ, വിഎച്ച്പി വക്താവ് ശ്രീരാജ് നായര്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: