പാലക്കാട്: ലഹരികടത്തിന്റെ കേന്ദ്രമായി മാറുകയാണ് പാലക്കാട്. കഞ്ചാവ് മുതല്‍ മാരക മയക്കുമരുന്നുകളായ എംഡിഎംഎ, ഹാഷീഷ് ഓയില്‍, ബ്രൗണ്‍ ഷുഗര്‍, ഹെറോയിന്‍ എന്നിവയെല്ലാം ജില്ലയിലെത്തിച്ച ശേഷമാണ് മറ്റു ജില്ലകളിലേക്കു കടത്തപ്പെടുന്നതെന്നാണ് വിവിധ സംഭവങ്ങള്‍ നല്കുന്ന സൂചനകള്‍. കഴിഞ്ഞ കുറച്ചു കാലമായി ട്രെയിന്‍ മാര്‍ഗമുള്ള ലഹരിക്കടത്ത് വര്‍ദ്ധിച്ചുവരികയാണ്. മിക്ക സംഭവങ്ങളിലും കാരിയര്‍ മാരെ മാത്രമാണ് പിടികൂടാനാവുന്നത്. പ്രധാന പ്രതികളെക്കുറിയുള്ള വിവരങ്ങളൊന്നും പുറത്തുവരാറില്ല.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏറെക്കാലമായി പ്രവര്‍ത്തിക്കാതിരുന്ന വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് ലഹരിക്കടത്തും കൂടുതല്‍ സജീവമായി തുടങ്ങിയത്. കടത്തുകാര്‍ പ്രധാനമായും അവലംബിക്കുന്നത് തീവണ്ടി മാര്‍ഗമാണ്. ഏതെങ്കിലും സീറ്റിനടിയില്‍ ലഹരി വസ്തുക്കള്‍ വെച്ച ശേഷം മറ്റേതെങ്കിലും ഭാഗത്തിരുന്ന് ഇത് നിരീക്ഷിക്കുകയാണ് കടത്തുകാര്‍ ചെയ്യുന്നത്. ലഹരിവസ്തു പിടികൂടിയാല്‍ തന്നെ അത് കടത്തിയ വ്യക്തി രക്ഷപ്പെടുകയും ചെയ്യും.
കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഒന്നരക്കോടിയിലേറെ വില വരുന്ന കഞ്ചാവും മയക്കുമരുന്നുമാണ് ജില്ലയില്‍ നിന്നു മാത്രം പിടികൂടിയത്. ഇതില്‍ ഞായറാഴ്ച 10 ലക്ഷം വിലവരുന്ന 10 കിലോ കഞ്ചാവാണ് ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ പിടികൂടിയത്. തൊട്ടുമുന്‍പുള്ള ദിവസവും നാലുകിലോ കഞ്ചാവും 20 ഗ്രാം ഹെറോയിനും ഒലവക്കോട് റയില്‍വെ സ്റ്റേഷനില്‍ പിടികൂടിയിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് 20 കിലോ കഞ്ചാവും ഹഷീഷ് ഓയിലും എംഡിഎംഎയും പിടികൂടിയിരുന്നു.
കഞ്ചാവും മയക്കുമരുന്നും കടത്തുന്നവരില്‍ ഭൂരിപക്ഷവും യുവാക്കളാണ്. ജില്ലയില്‍ വലിയ തോതില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനു പിന്നില്‍ ഇവയുടെ ഉപയോഗമാണെന്നതും വസ്തുതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: