Categories: Thiruvananthapuram

സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു: ആറ്റിങ്ങലിൽ സ്വകാര്യ ബസ് പണിമുടക്ക്, അപ്രതീക്ഷിത പണിമുടക്കിൽ വലഞ്ഞ് ജനം

സുധീർ ബസ് ഉടമയും ബസ് ഡ്രൈവറും അയ സുധീറിനെയാണ് ഒരു സംഘം ഓട്ടോ തൊഴിലാളികൾ മാരക ആയുധങ്ങളുമായി എത്തി വെട്ടി പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി വക്കത്ത് സർവീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സംഭവം.

Published by

തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച്   സ്വകാര്യ ബസ്  പണിമുടക്ക്. ചിറയിൻകീഴ്, വർക്കല താലൂക്കുകളിലാണ് പണിമുടക്ക്. അപ്രതീക്ഷിത പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. സ്കൂൾ കുട്ടികളടക്കമുള്ളവർ ബസ് സ്റ്റാൻഡുകളിൽ എത്തിയപ്പോഴാണ് പണിമുടക്ക് വാർത്ത  അറിയുന്നത്.

സുധീർ ബസ് ഉടമയും ബസ് ഡ്രൈവറും അയ സുധീറിനെയാണ് ഒരു സംഘം ഓട്ടോ  തൊഴിലാളികൾ  മാരക ആയുധങ്ങളുമായി എത്തി വെട്ടി  പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി വക്കത്ത് സർവീസ് അവസാനിപ്പിച്ചപ്പോഴായിരുന്നു സംഭവം.  

പണിമുടക്കിന് പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു ) ജില്ലാ കമ്മിറ്റിയാണ് അഹ്വാനം ചെയ്തത്. സംഭവത്തിൽ കടയ്‌ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. വക്കം റൂട്ടിൽ ബസ് സർവീസ് നടത്തുമ്പോൾ പാരൽ സർവീസ് നടത്തുന്ന റിട്ടേൺ ഓട്ടോ യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും ഓട്ടോ ഡ്രൈവറുമായി വാക്ക് തർക്കം ഉണ്ടായി, ഇതിനെതിരെ  രാത്രിയിൽ മാരക ആയുധങ്ങളുമായി ഓട്ടോയിൽ സംഘടിച്ചെത്തിയ ഓട്ടോ തൊഴിലാളികൾ സുധീറിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.  

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സുധീറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതികൾക്കായി പോലീസ് അന്വോഷണം ആരംഭിച്ചു. രാവിലെ 10 മണിക്ക് ആറ്റിങ്ങലിൽ ബസ് തൊഴിലാളികൾ മാർച്ചും ധർണയും സംഘടിപ്പിക്കും. ഓട്ടോ തൊഴിലാളികളുടെ അക്രമത്തിൽ പ്രതിഷേധിച്ച്  ഒരു ബസുകളും സർവീസ് നടത്തരുത് എന്ന് പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു ) ജില്ലാ കമ്മിറ്റി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by