റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താകള്‍ക്ക് ഏറ്റവും കുറഞ്ഞ വിലക്ക് മോട്ടോര്‍സൈക്കിളുകള്‍ നല്‍കാനുള്ള ശ്രമത്തിലാണ് കമ്പനി. ഹണ്ടര്‍ 350 ഇതിനു ഉദാഹരണമാണ്. നിലവിലെ വിവരം അനുസരിച്ച് പുതിയ ശ്രേണിയിലെ വണ്ടി ഓഗസ്റ്റ് ഏഴിന് ലോഞ്ച് ചെയ്യും. ഒന്നിലധികം വേരിയന്റുകളില്‍ ഹണ്ടര്‍ 350 ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. റെട്രോ, മെട്രോ, മെട്രോ റെബല്‍ എന്നായിരിക്കും ഇവ അറിയപ്പെടുക.
ട്യൂബ്ടൈപ്പ് ടയറുകള്‍, സിംഗിള്‍ചാനല്‍ എബിഎസ്, റിയര്‍ ഡ്രം ബ്രേക്ക്, ഹാലൊജന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ സ്പോക്ക് വീലുകള്‍ എന്നിവ അടിസ്ഥാന വേരിയന്റില്‍ ലഭ്യമാക്കും. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അലോയ് വീലുകള്‍, ഡ്യുവല്‍ചാനല്‍ എബിഎസ് എന്നിവ ലഭിക്കും. നിര്‍മ്മാതാവ് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഒരു ഔദ്യോഗിക ആക്സസറിയായി നല്‍കാനുള്ള സാധ്യതയുമുണ്ട്. ഫീച്ചറുകള്‍ക്ക് പുറമെ, പെയിന്റ് സ്കീമുകളിലും വ്യത്യാസമുണ്ടാകും.
റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ക്കൊപ്പം ട്രിപ്പര്‍ നാവിഗേഷന്‍ സംവിധാനവും ഒരുക്കും. സ്ക്രാം 311, മീറ്റിയര്‍ 350 എന്നിവയില്‍ കണ്ടുവരുന്ന സ്വിച്ച് ഗിയറും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉഭോക്തകള്ക്കായി കമ്പനി ലഭ്യമാക്കും. എയര്‍-ഓയില്‍ കൂളിംഗ്, സിംഗിള്‍ സിലിണ്ടര്‍, ലോംഗ്സ്ട്രോക്ക് യൂണിറ്റ് എഞ്ചിനും ആയിരിക്കും ഹണ്ടര്‍ 350യുടെത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്സോടുകൂടിയ ഹണ്ടര്‍ പരമാവധി 20.2 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പുതിയ മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകള്‍ക്കനുസരിച്ച് നിര്‍മ്മാതാവ് എഞ്ചിന്റെ ട്യൂണിംഗ് മാറ്റിയേക്കാം.
റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ന് 2,055 എംഎം നീളവും 800 എംഎം വീതിയും 1,055 എംഎം ഉയരവുമാണ്. പുതിയ മോട്ടോര്‍സൈക്കിളിന്റെ വീല്‍ബേസ് 1,370 മില്ലീമീറ്ററാണ്, ഇത് ക്ലാസിക് 350നേക്കാളും മീറ്റിയര്‍ 350നേക്കാളും ചെറുതാണ്. ജെ-പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള മറ്റ് മോട്ടോര്‍സൈക്കിളുകളെ അപേക്ഷിച്ച് ഭാരം കുറവുള്ളതിനാല്‍ മികച്ച റൈഡിങ് അനുഭവം നല്‍കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: