ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണലില്‍(എജെഎല്‍) രാഹുലും സോണിയയും ഭൂരിഭാഗം ഉടമസ്ഥാവകാശവും സ്വന്തമാക്കി എന്നത് വെറും അക്കാദമിക് അര്‍ഗ്യൂമെന്റാണെന്ന കോണ്‍ഗ്രസ് നിലപാട് പൊളിച്ചടുക്കി ഇന്ത്യാടുഡേ ജേണലിസ്റ്റ് രാഹുല്‍ കന്‍വാലും ബിജെപി വക്താവ് ഷെഹ് സാദ് പൂനവാലയും. ഇന്ത്യാ ടുഡേ ടിവി നടത്തിയ ചര്‍ച്ചയിലാണ് ഈ വാദം ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ഷ്രിനാട്ടെയുടെ വാദത്തെ ഇവര്‍ പൊളിച്ചത്. നേരത്തെ പി. ചിദംബരം ഉയര്‍ത്തിയിരുന്ന ഈ വാദം ചര്‍ച്ചയില്‍ ആവര്‍ത്തിക്കുകയായിരുന്നു സുപ്രിയ ഷ്രിനാട്ടെ.
എജെഎല്ലില്‍ 76 ശതമാനം ഉടമസ്ഥതയും രാഹുലിന്റെയും സോണിയയുടെയും പേരിലാണെന്നായിരുന്നു ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല വാദിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ഷ്രിനാട്ടെ വാദിച്ചത് ഇതാണ്: “കോണ്‍ഗ്രസ് നേതാവ് 700ല്‍ പരം ഓഹരി പങ്കാളികള്‍ ഇപ്പോഴും അവിടെ പങ്കാളികളായുണ്ട്. അവരുടെ ഓഹരികള്‍ കൈമാറിയിട്ടില്ല. യംഗ് ഇന്ത്യന്‍ എന്നത് എജെഎല്ലിലെ മറ്റൊരു ഓഹരി പങ്കാളി മാത്രമാണ്. എജെഎല്ലിന്റെ ഒരു സ്വത്തും യംഗ് ഇന്ത്യന്‍ കൈമാറിയിട്ടില്ല”.
പക്ഷെ എജെഎല്‍ (അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ്) എന്ന കമ്പനിയില്‍ 99 ശതമാനവും ഇടപെടാനുള്ള അധികാരമുള്ളത് ആ യംഗ് ഇന്ത്യന്‍ എന്ന കമ്പനിക്കാണെന്ന് ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് ഇന്ത്യാടുഡേ പത്രപ്രവര്‍ത്തകനായ രാഹുല്‍ കന്വാല് വാദിച്ചതോടെ സുപ്രിയ ഷ്രിനാട്ടെയ്ക്ക് ഉത്തരം മുട്ടി.
“രാഹുലിനും സോണിയയ്ക്കും തന്നെയാണ് എജെഎല്ലിന്റെ 99 ശതമാനം ഓഹരികളും (അതായത് രാഹുലിനും സോണിയയ്ക്കും 76 ശതമാനം ഓഹരികളാണ് ഉള്ളത്. അതുകൊണ്ടാണ് അവര്‍ക്ക് എജെഎല്ലിന് മേല്‍ അത്രയും അധികാരമുള്ളതും.) പണ്ട് കോണ്‍ഗ്രസിലെ സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങള്‍ക്ക് എജെഎല്ലില്‍ 100 ശതമാനം ഓഹരികള്‍ സ്വന്തമായിരുന്നിടത്ത് ഇപ്പോള്‍ ഒരു ശതമാനം മാത്രമേയുള്ളൂ.”- രാഹുല്‍ കന്വാല് വിശദമാക്കിയപ്പോള്‍ സുപ്രിയ ഷ്രിനാട്ടെയ്ക്ക് മറുത്തൊന്നും പറയാനില്ലായിരുന്നു. .
ഉത്തരം മുട്ടിയപ്പോള്‍ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷ്രിനാട്ടെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മറ്റൊരു കള്ളവാദം ഉയര്‍ത്തി രക്ഷപ്പെടാന്‍ നോക്കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എതിരാളികള്‍ എന്ത് പറഞ്ഞാലും പി. ചിദംബരം സ്ഥിരം പറയുന്ന മറുപട ഇതാണ്: “നിങ്ങള്‍ ഒരു അക്കാദമിക് അര്‍ഗ്യൂമെന്റ് നടത്തുകയാണ്.” അക്കാദമിക് അര്‍ഗ്യൂമെന്റ് എന്നാല്‍ വാദത്തിന് വേണ്ടിയുള്ള വാദം. അല്ലാതെ അതില്‍ സത്യമില്ലെന്നാണ് ചിദംബരം ഉദ്ദേശിക്കുന്നത്. ഈ ചിദംബരത്തിന്റെ വാക്ക് കടമെടുത്തിട്ടാണ് സുപ്രിയ ഷ്രിനാട്ടെ ഇന്ത്യാടുഡേ ലേഖകന്‍ രാഹുല്‍ കന്‍വാലിനെ നേരിട്ടത്. :”താങ്കളുടേത് ഒരു അക്കാദമിക് അര്‍ഗ്യൂമെന്റ് മാത്രമാണ്. നിങ്ങള്‍ക്ക് എജെഎല്ലില്‍ ഒരു ഷെയറാണെങ്കിലും ആയിരം ഷെയറാണെങ്കിലോ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകില്ല. എജെഎല്‍ ഒരു സെക്ഷന്‍ 25 കമ്പനിയാണ് (സെക്ഷന്‍ 25 കമ്പനി എന്നാല്‍ ലാഭം ഉദ്ദേശിക്കാത്ത കമ്പനി എന്നര്‍ത്ഥം) . ഇത് പ്രകാരം ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയല്ല എജെഎല്‍. “- സുപ്രിയ ഷ്രിനാട്ടെ ഇപ്രകാരം വിശദീകരിച്ച് രക്ഷപ്പെടാന്‍ നോക്കി.
ഇതിന് രാഹുല്‍ കന്വാല് ചുട്ട മറുപടി കൊടുത്തു: “എന്ത് അക്കാമദിക് അര്‍ഗ്യൂമെന്റ് ?എന്തായാലും രാഹുലും സോണിയയും കോടികളുടെ സ്വത്താണ് യംഗ് ഇന്ത്യയിലൂടെ എജെഎല്ലില്‍ അനുഭവിക്കുന്നത്. അവര്‍ കോടികളുടെ സ്വത്ത് സ്വന്തമായി അനുഭവിക്കുകയാണ്. എജെല്ലിന്റെ ഓഹരികള്‍ യംഗ് ഇന്ത്യന്‍ കൈമാറിയത് ഒരു ഓഹരിക്കൈമാറ്റം തന്നെയല്ലേ”- രാഹുല്‍ കന്‍വാലിന്റെ ഈ ചോദ്യത്തിന് സുപ്രിയ ഷ്രിനാട്ടെയ്ക്ക് ഉത്തരമില്ലായിരുന്നു.
“ചിദംബരവും അതാണ് പറയുന്നത്. ഇത് ഒരു അക്കാദമിക് ഷെയര്‍ കൈമാറ്റം മാത്രമാണ്. ഇവിടെ ഒരു പൈസ പോലും ആരും പുറത്തെടുത്ത് അനുഭവിക്കുന്നില്ല. സെക്ഷന്‍ 25 പ്രകാരമുള്ള കമ്പനിയായതിനാല്‍ ഇതില്‍ നിന്നും ഒരൊറ്റ പൈസപോലും ആര്‍ക്കും എടുക്കാന്‍ കഴിയില്ലെന്നതിനാല്‍ ഇതിനെ കള്ളപ്പണം വെളുപ്പിക്കല്‍ എന്ന് പറയാനാവില്ല.” -വീണ്ടും ദുര്‍ബലമായ ഒരു ചിദംബരവാദം ഉയര്‍ത്തി സുപ്രിയ ഷ്രിന്‍ഡെ പ്രതിരോധിക്കാന്‍ നോക്കി.
ഉടനെയാണ് 2014ലെ എന്‍ഡിടിവി റിപ്പോര്‍ട്ട് ബിജെപി വക്താവ് ഷഹ്സാദ് പൂനവാലെ പുറത്തെടുത്തിട്ടത്. ഇത് പ്രകാരം ദല്‍ഹി നഗരത്തിലെ കണ്ണായ സ്ഥലത്ത് എജെല്ലിനുള്ള അഞ്ച് നിലകെട്ടിടത്തിന്റെ വാടക എടുക്കുന്നത് ആരാണെന്ന ചോദ്യമാണ് ഷഹ്സാദ് പൂനെവാല ഉയര്‍ത്തിയത്. 2014ലെ എന്‍ഡിടിവി റിപ്പോര്‍ട്ടനുസരിച്ച് ആകെ അഞ്ച് നിലകളുള്ള ബില്‍ഡിംഗാണ് ദല്‍ഹി ഹൃദയഭാഗത്തെ നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം. ഇതിന്റെ താഴത്തെ രണ്ടു നിലകള്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിനും മൂന്നും നാലും നിലകള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിനും (ടിസിഎസ്) വാടകയ്ക്ക് നല്‍കിയിരുന്നു. ഇതില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്ര മാസം തോറും 60 ലക്ഷം രൂപയും ടിസിഎസിന് 27 ലക്ഷം രൂപയും വാടക കിട്ടിയിരുന്നു. ഈ വാടക അനുഭവിക്കുന്നത് ഈ കെട്ടിടത്തില്‍ 76 ശതമാനം അവകാശമുള്ള രാഹുലും സോണിയയുമാണ്. ഇതോടെ അക്കാദമിക് അര്‍ഗ്യൂമെന്റും ലാഭമെടുക്കുന്നില്ലെന്ന വാദവും പൊളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: