ന്യൂദല്‍ഹി: ഇന്ത്യന്‍ രൂപയുടെ മൂല്യം തകരുന്നില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് രാജ്യസഭയില്‍ പറഞ്ഞു. . ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപയുടെ മൂല്യം ഇടിയാതിരിക്കാനാണ് ഇന്ത്യ വിദേശകറന്‍സി വിനിമയ വിപണിയില്‍ ഇടപെടുന്നത്. ഇന്ത്യ റിസര്‍വ്വ് ബാങ്കുമായി ചേര്‍ന്ന് വിദേശ കറന്‍സി കൂടുതലായി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. – നിര്‍മ്മല സീതാരാമന് പാര്‍ലമെന്റില്‍ പറഞ്ഞു.
ഡോളറുമായാണ് ഇന്ത്യന്‍ രൂപയ്ക്ക് അസ്ഥിരത നിലനില്‍ക്കുന്നത്. എന്നാല്‍ ലോകത്തിലെ മറ്റ് കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യന്‍ രൂപ ശക്തമാണ്. – നിര്‍മ്മല സീതാരാമന് പറയുന്നു.
യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ് ഡോളറിന്റെ പലിശനിരക്ക് കൂട്ടിയ നീക്കത്തെ ഇന്ത്യന്‍ രൂപ അതിജീവിച്ചുകഴിഞ്ഞു. മറ്റേത് കറന്‍സികളേക്കാള്‍ ഇക്കാര്യത്തില്‍ ഇന്ത്യ ശക്തമാണ്. ഈ സാഹചര്യം നമ്മള്‍ക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. എന്തായാലും ഒരു കാര്യം ഞാന്‍ ഉറപ്പുതരുന്നു. രൂപ ഒരു തകര്‍ച്ചയും നേരിടുന്നില്ല. – നിര്‍മ്മല സീതാരാമന് പറഞ്ഞു.
യുഎസ് ഫെഡ് റിസര്‍വ്വ് ഡോളറിന് ജൂണ്‍ 22ന് 75 ബേസിസ് പോയിന്റും പിന്നീട് ജൂലായ് 27ന് വീണ്ടും ഒരു 75 ബേസിസ് പോയിന്റും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇതോടെ ഡോളറിന്റെ പലിശ നിരക്ക് 2.25 ശതമാനം മുതല്‍ 2.5 ശതമാനം വരെയായി. ഫെഡ് റിസര്‍വ്വ് ചെയര്മാന് ജെറോം പവല്‍ ആണ് വര്‍ധന പ്രഖ്യാപിച്ചത്. ഇനി സെപ്തംബറില്‍ ചേരുന്ന അടുത്ത ഫെഡ് യോഗത്തില്‍ പലിശ നിരക്കില്‍ കൂടുതല്‍ വര്‍ധന വേണമോ എന്ന് തീരുമാനിക്കും. 1990ന് ശേഷം ഇതാദ്യമായാണ് ഡോളര്‍ പലിശ നിരക്ക് ഇത്രയ്ക്കും വര്‍ധിപ്പിക്കുന്നത്. യുഎസില്‍ പിടിമുറുക്കിയ അതി ശക്തമായ സാമ്പത്തികമാന്ദ്യത്തില്‍ നിന്നും രാജ്യത്തെ കരകയറ്റാനായാരിുന്നു ഈ നീക്കം. പക്ഷെ ജൂണ്‍ മാസത്തിലെ പണപ്പെരുപ്പത്തോത് 9.1 ശതമാനമാണ്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കരുത്ത് പകരുന്ന സ്ഥിതിവിശേഷമല്ലെന്ന് യുഎസ് ധനകാര്യവിദഗ്ധര്‍ പറയുന്നു.
ഇതിന്റെ ഭാഗമായി രൂപയുടെ മൂല്യം ഒരു ഡോളറിന് 80 രൂപ എന്ന നിലയിലേക്ക് വരെ താഴ്ന്നതാണ്. പക്ഷെ റിസര്‍വ്വ് ബാങ്ക് വിദേശനാണ്യ വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തി. ഇന്ത്യയുടെ കരുതല്‍ ധനമായ ഡോളര്‍ വിപണിയില്‍ ഇറക്കി. ഒപ്പം രൂപയെ അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താനുള്ള കറന്‍സിയാക്കി മാറ്റി കയറ്റുമതി വര്‍ധിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. ഇതെല്ലാമായപ്പോള്‍ ഡോളറിനെതിരെ രൂപ പിടിച്ചു നിന്നു. ബുധനാഴ്ചത്തെ കണക്കനുസരിച്ച് രൂപയുടെ മൂല്യം ഒരു ഡോളറിന് 79.12 രൂപ എന്ന നിലയിലാണ്.
ഡോളറുമായി മാത്രമേ രൂപയ്ക്ക് അല്പം ചാഞ്ചാട്ടം ഉള്ളൂ. നേരെ മറിച്ച് ബ്രിട്ടീഷ് സ്റ്റെര്‍ലിങ്, യൂറോ, പൗണ്ട് എന്നീ വിദേശ കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ മൂല്യം വര്‍ധിക്കുകയാണ് ഈ നാളുകളില്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: