ബെയ് ജിങ്ങ്: ഏഷ്യന്‍ വന്‍കരയിലെ പൊലീസായി വിലസിയിരുന്ന ചൈനീസ് ഡ്രാഗണ്‍ അമേരിക്കയുടെ മുന്നില്‍ വാലുചുരുട്ടിയതോടെ ഷീ ജിന്‍പിങ് എന്ന പ്രസിഡന്‍റ് മുഖം നഷ്ടമായ അവസ്ഥയില്‍. യുഎസ് സ്പീക്കറായ നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിച്ചാല്‍ വിമാനം വെടിവെച്ചിടുമെന്നായിരുന്നു ചൈനയുടെ ദേശീയ ടാബ്ലോയ്ഡായ ഗ്ലോബല്‍ ടൈംസിന്റെ കമന്‍റേറ്റര്‍ ആയ ഹു ഷിജിന്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ എല്ലാം വീണ്‍വാക്കായി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ദിനപത്രമായ പീപ്പിള്‍സ് ഡെയ് ലിയുടെ കീഴിലുള്ള ടാബ്ലോയ് ഡാണ് ഗ്ലോബല്‍ ടൈംസ്. ഗ്ലോബല്‍ ടൈംസിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു ഹു ഷിജിന്‍.
യുഎസ് വ്യോമസേനയുടെ സ്പാര്‍ 19 എന്ന വിമാനത്തിലാണ് ക്വാലലമ്പൂരില്‍ നിന്നും നേരെ തയ് വാനിലേക്ക് നാന്‍സി പെലോസി പറന്നത്. അതിന് മുന്‍പേ ചൈനയ്‌ക്ക് കൃത്യമായ താക്കീത് യുഎസ് നല്‍കിയിരുന്നു. വിമാനത്തെ ആക്രമിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ ശക്തമായി തിരിച്ചടിയുണ്ടാാകുമെന്ന് തന്നെയായിരുന്നു ഈ താക്കീത്.
നാന്‍സി പെലോസി തയ് വാനിലേക്ക് പോകുമെന്ന തീരുമാനമെടുക്കുന്നതിന് മുന്‍പേ സിഐഎ, പെന്‍റഗണ്‍ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചൈനയില്‍ നിന്നുള്ള പ്രത്യാഘാതങ്ങള്‍ നേരിടുന്നത് സംബന്ധിച്ച് എല്ലാ വിലയിരുത്തലുകളും യുഎസ് നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ സര്‍വ്വസന്നാഹങ്ങളുമായി തയ് വാനിലേക്ക് പോയത്. എന്തായാലും യുഎസില്‍ നിന്നുള്ള ശക്തമായ താക്കീതിന് മുന്നില്‍ ചൈന വിറച്ചുപോയി.
പക്ഷെ മുഖം രക്ഷിക്കാന്‍ സൈനിക ഡ്രില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും വേണ്ട വിധത്തില്‍ വിജയിച്ചില്ല. തയ് വാന്‍ വ്യോമമേഖലയില്‍ 20 ചൈനീസ് പോര്‍വിമാനങ്ങള്‍ അതിക്രമിച്ചു കയറി എന്ന റിപ്പോര്‍ട്ടുകളല്ലാത്തെ വിനാശകരമായ യാതൊന്നും ചെയ്യാന്‍ ചൈന ധൈര്യപ്പെട്ടിട്ടില്ല.
യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയാകട്ടെ തായ് പ്രസിഡന്‍റ് സായ് വെനുമായി കൂടിക്കാഴ്ച നടത്തി. തയ് വാന്റെ പരമാധികാരം ചോദ്യം ചെയ്തവര്‍ക്ക് ശിക്ഷ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
തയ് വാനാകട്ടെ പെലോസിയെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് പ്രൊപിഷ്യസ് ക്ലൗഡ്സ് നല്‍കി ആദരിക്കുകയും ചെയ്തു. 25 വര്‍ഷത്തിനുള്ളില്‍ തയ് വാന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഉന്നത യുഎസ് പ്രതിനിധിയായി നാന്‍സി പെലോസി ചരിത്രത്തില്‍ ഇടം പടിച്ചു.
യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച ചൈന വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ചൈന അടങ്ങിയിരിക്കില്ലെന്ന് താക്കീത് നല്‍കുകയും ചെയ്തു. തയ് വാനിലേക്കുള്ള സ്വാഭാവിക മണല്‍ കയറ്റുമതി നിരോധിച്ചു. ചൈന തയ് വാനില്‍ നിന്നും സിട്രസ് പഴങ്ങള്‍, തണുപ്പിച്ച വൈറ്റ് സ്ട്രൈപ്‍ഡ് ഹെയര്‍ടെയ്ല്‍, ശീതീകരിച്ച ഹോഴ്സ് മാക്കെറല്‍ (മത്സ്യഇനം) എന്നിവയുടെ ഇറക്കുമതിയും നിരോധിച്ചു. സാമ്പത്തികമായി തയ് വാനെ ശിക്ഷിക്കാനാണ് ചൈനയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: