തൊടുപുഴ: കനത്ത മഴയുടെ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുമ്പോഴും സംസ്ഥാനത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആഗസ്റ്റ്, സപ്തംബര്‍ മാസത്തെ മഴ പ്രവചനം.
തെക്കേ ഇന്ത്യയില്‍ പ്രത്യേകിച്ചും സംസ്ഥാനത്ത് മലയോര മേഖലകളിലടക്കം ചിലയിടങ്ങളില്‍ ശരാശരി മഴ കണക്ക് കൂട്ടുമ്പോള്‍ ഭൂരിഭാഗം ഇടങ്ങളിലും ശരാശരിയിലും കുറവായിരിക്കുമെന്നാണ് ഐഎംഡിയുടെ നിരീക്ഷണം. ആഗസ്റ്റിലും ശരാശരിയിലും കുറവ് മഴയാണ് പടിഞ്ഞാറന്‍ തീരം ഉള്‍പ്പെടുന്ന കേരളത്തില്‍ പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. നേരത്തെ ആദ്യ പകുതിയിലും മഴ ശരാശരിയോ അതില്‍ കുറവോ ലഭിക്കുമെന്ന് അറിയിപ്പ് വന്നിരുന്നു.
കാലവര്‍ഷം ആദ്യ രണ്ട് മാസം പിന്നിമ്പോള്‍ മഴയില്‍ 26 ശതമാനം കുറവുണ്ട്. ജൂണിലിത് 50 ശതമാനത്തിന് അടുത്തായിരുന്നു. ആഗസ്ത് 1ന് രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 132.32 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 98.28 സെ.മീ ആണ് കിട്ടിയത്. ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞത് ആലപ്പുഴയിലാണ് 36 ശതമാനം.
ഇടുക്കിയിലും കൊല്ലത്തും 34 ശതമാനം വീതവും എറണാകുളം- 33, പത്തനംതിട്ട- 31, തിരുവനന്തപുരം- 30, തൃശൂര്‍- 28, കോഴിക്കോട്- 26, കോട്ടയം-25, മലപ്പുറം-24, പാലക്കാട്- 22, കണ്ണൂര്‍- 20, വയനാട്- 14, കാസര്‍ഗോഡ്- 13 ശതമാനം വീതവും മഴ ലഭിച്ചു. സംസ്ഥാനത്ത് ആഗസ്റ്റില്‍ 42 സെ.മീറ്ററും സ്പതംബറില്‍ 24.4 സെ.മീറ്റര്‍ മഴയുമാണ് സംസ്ഥാനത്ത് ശരാശരി ലഭിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: