കൊല്ലം: മൂന്നര വര്‍ഷമായി ഇഴഞ്ഞുനീങ്ങുന്ന കല്ലുപാലത്തിന്റെ പണി നവംബറില്‍ പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷ. നിര്‍മാണ പ്രവര്‍ത്തനത്തില്‍ കാലതാമസം വരുത്തിയ കരാറുകാരനെ മാറ്റി പുതിയ കമ്പനിയെ കരാര്‍ ഏല്‍പ്പിക്കുകയായിരുന്നു. അഞ്ചുകോടി രൂപ വകയിരുത്തിയാണ് പുതിയ കല്ലുപാലത്തിന്റെ കരാല്‍ നല്‍കിയത്. ഇനി അവശേഷിക്കുന്ന പണികള്‍ക്കായി ഒരു കോടി 75 ലക്ഷം രൂപയാണ് പുതിയ കരാര്‍.
ആര്‍ടിഎഫ് കണ്‍സ്ട്രക്ഷനാണ് നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്. അപ്രോച്ച് റോഡിന്റെയും അലങ്കാര പണികളുമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നു നല്കാന് സാധിക്കും എന്നാണ് കരുതുന്നത്. പാലം നിര്‍മാണം ഇഴയുന്നതിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായിട്ടാണ് നിലവില്‍ ഉണ്ടായിരുന്ന രാജഭരണ കാലത്ത് നിര്‍മ്മിച്ച പാലം പൊളിച്ചു പുതിയത് നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനായിരുന്നു നിര്‍മാണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: