തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനം ഭീകരുടെ ലക്ഷ്യ സ്ഥാനവും സുരക്ഷിത കേന്ദ്രവുമാണെന്നതിന് കൂടുതല്‍ തെളിവു നല്‍കുന്നതാണ് കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റയിഡ്. തമിഴ്‌നാട്ടില്‍ പിടിയിലായ കോളജ് വിദ്യാര്‍ത്ഥി മീര്‍ അനസ് അലിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് എന്‍.ഐ.എ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തിയത്. ജയില്‍ കിടക്കുന്ന ഭീകരന്‍ തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവിലെ വീട്ടിലാണ് പ്രധാനമായും തെരച്ചില്‍ നടത്തിയത്. സാദിഖ് ബാഷയുടെ വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ ഭാര്യാഗൃഹത്തില്‍ നടത്തിയ റെയ്ഡില്‍ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ,ഹാര്‍ഡ് ഡിസ്‌ക് , സിം എന്നിവ കണ്ടെടുത്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ മയിലാടുംതുറൈയ്‌ക്കടുത്തുള്ള നിഡൂരില്‍ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിഖും സംഘവും രക്ഷപ്പെട്ടിരുന്നു. സാദിഖും ഒപ്പമുണ്ടായിരുന്ന നാലു പേരും സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ വാഹനം ഉപയോഗിച്ച് പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു. ഈ കേസില്‍ സാദിഖ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ സാദിഖ് ബാഷ ഇപ്പോള്‍ ജയിലാണ്. ഐസിസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങള്‍ രൂപീകരിച്ച് റിക്രൂട്ടിംഗില്‍ പങ്കാളിയാകുന്നു തുടങ്ങിയ കുറ്റങ്ങളാണ് സാദിഖ് ബാഷയ്‌ക്ക് എതിരെയുള്ളത്.
സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂര്‍കാവില്‍ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍നിന്നുള്ള എന്‍ഐഎ സംഘമെത്തി റെയ്ഡ് നടത്തിയത്. പരിശോധന നടത്തിയതിനെക്കുറിച്ചും നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തതിനെക്കുറിച്ചും എന്‍ഐഎ പത്രക്കുറിപ്പ് ഇറക്കിയപ്പോഴാണ് കേരളാ പോലീസ് ഇങ്ങനെയൊരു വിവരം അറിയുന്നത്.
കഴിഞ്ഞ ദിവസം പിടിയിലായ മീര്‍ അനസ് അലിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് വലിയ ഒരുക്കങ്ങള്‍ ഭീകരര്‍ നടത്തിയിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് സൈനിക താവളം എന്നിവ ആക്രമിക്കുകയും ലക്ഷ്യമായിരുന്നു. മുസ്ലീം ഇതര സമുദായങ്ങള്‍ക്കിടയില്‍ ഭീതി പരത്താന്‍ പ്രമുഖ സമുദായ നേതാവിനേയും രാഷ്‌ട്രീയ നേതാവിനേയും വധിക്കാനും പദ്ധതിയുണ്ടായിരുന്നു. ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ പലതവണ സാദിഖ് ബാഷയും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു. സംഘത്തില്‍ പെട്ട മുസഌം യുവതി ഉത്സവസമയത്ത് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത് പിടിക്കപ്പെട്ടിരുന്നു. ഉത്സവ ചടങ്ങുകള്‍ നിര്‍ത്തി വെച്ച് ശുദ്ധി കലശം ചെയ്‌തെങ്കിലും കാര്യമായ അന്വേഷണം ഒന്നും ഇക്കാര്യത്തില്‍ ഉണ്ടായില്ല.
പാലോട് സൈനിക കേന്ദ്രത്തിന് സമീപം വീടുകള്‍ വാടകയ്‌ക്കെടുത്ത് ഐ.എസുമായി ബന്ധപ്പെട്ടവര്‍ താമസിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. സൈനിക കേന്ദ്രം പൂര്‍ണ്ണമായി നിരീക്ഷിക്കാവുന്ന തരത്തില്‍ സമീപത്തെ പള്ളിയുടെ ടവര്‍ ഉയര്‍ത്തിയതുള്‍പ്പെടെ സംശയകരമായ നിരവധി നടപടികള്‍ തിരുവനന്തപുരത്ത് നടന്നതിനു പിന്നില്‍ ഭീകരരുടെ പിന്തുണ ഉണ്ടെന്നാണ് സൂചന.
കേരളത്തിലെ സ്വര്‍ണ്ണക്കടത്തുമായി ഭീകരസംഘത്തിന് അടുത്ത ബന്ധമുണ്ട്. നിസാം എന്നൊരാള്‍ തിരുവന്തപുരത്ത് പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നു. തിരുമലയിലും വലിയവിളയിലും ഇയാള്‍ വാടകയ്‌ക്ക് താമസിച്ചിരുന്നു.
ഊറ്റുകുഴിയില്‍ നടന്നിരുന്ന ഒരു ചുരിദാര്‍ കട കേന്ദ്രീകരിച്ച് ഭീകരര്‍ ആസൂത്രണം നടത്തിയിരുന്നു. തമിഴ് നാട് സ്വദേശിയുടെ പേരിലുള്ള കട ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടവരുടെ സജീവ സാന്നിധ്യം ഈ കടയില്‍ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലേയക്ക് പലരേയും ഈ കടയില്‍നിന്ന് റിക്രൂട്ട് ചെയ്ത് അയച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാമായും പ്രവര്‍ത്തിച്ചിരുന്ന കടയുടെ സമീപത്തെ സലാഫി സെന്ററിന്റെ മുകളിലത്തെ നിലയില്‍നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചിരുന്നു. ഹിന്ദുവും നെയ്യാറ്റിന്‍കര സ്വദേശിയുമായ വിദ്യാര്‍ത്ഥി എന്നതിനിവിടെ വന്നു എന്നത് ദുരൂഹമാണ്. ആറ്റുകാലില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നിമിഷയെ മതം മാറ്റിയത് ഇവിടെവെച്ചായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള ഭീകര സംഘടനകള്‍ക്ക് സംസ്ഥാനത്ത് ലഭിക്കുന്ന രാഷ്‌ട്രീയ പരിഗണനയും ഭരണകൂട സംരക്ഷണവുമാണ് കേരളത്തെ ഒളിത്താവളമാക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: