പത്തനംതിട്ട: നിറപുത്തരി പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട മൂന്നാം തീയതി വൈകിട്ട് അഞ്ചിന് തുറക്കും. ബുധനാഴ്ച പ്രത്യേക പൂജകളില്ല. നാലിന് പുലര്‍ച്ചെ 5.40നും ആറിനും മദ്ധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് നിറപുത്തരി ചടങ്ങുകള്‍ നടക്കുക. നാലിന് രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.
ചടങ്ങുകള്‍ക്കായുള്ള നെല്‍ക്കതിരുകള്‍ ശേഖരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ചെട്ടികുളങ്ങര ക്ഷേത്ര പരിസരത്തെ പാടത്ത് വിളയിച്ച നെല്‍ക്കതിരുകളാണ് പൂജയ്ക്ക് ഉണ്ടാകുക. ഇതിന്റെ ഭാഗമായി ചെട്ടികുളങ്ങര പാടത്ത് നടന്ന നിറപുത്തരി കൊയ്ത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: