ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്റ്റര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറല്‍ മാനേജറായി ശ്രീറാമിനെ മാറ്റി നിയമിച്ചു. പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിച്ചിട്ടുണ്ട്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് കൃഷ്ണ തേജ്
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ ഒന്നാം പ്രതിയായ ശ്രീറാമിനെ ജില്ലാ കളക്റ്റര്‍ ആക്കിയതിനെതിരെ പ്രതിഷേധം ഇയര്‍ന്നിരുന്നു. കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിന്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തു
. പത്രപ്രവര്‍ത്തക യൂണിയനും പരസ്യമായി പ്രകടനം നടത്തിയിരുന്നു.നിയമനത്തിനെതിരെ യുഡിഎഫ് സമരവും പ്രഖ്യാപിച്ചു. ഓഗസ്റ്റ് ആറിന് ആലപ്പുഴ കളക്ടറേറ്റിന് മുന്നില്‍ കൂട്ട സത്യാഗ്രഹം നടത്തുമെന്നും. ശ്രീറാം വെങ്കിട്ടരാമിനെ ആലപ്പുഴ ജില്ലാ കളക്റ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും യുഡിഎഫ് അറിയിച്ചിരുന്നു
അതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയില്‍ നിന്നും മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്. സപ്ലൈകോ ജനറല്‍ മാനേജറായി എറണാകുളത്താണ് ശ്രീറാം ജോലി നോക്കേണ്ടത്. എറണാകുളം സ്വദേശിയായ ശ്രീറാമിന്റെ ഭാര്യ രേണു രാജ് ആണ് ഇപ്പോള്‍ എറണാകുളം കളക്റ്റര്‍
ശ്രീരാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ച ശേഷം ഒരു വിഭാഗം ആളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി തികഞ്ഞ ഭീരുത്വമായിപ്പോയതായി ബിജെപി സംസ്ഥാന പ്രസിഡന്റര് കെ സുരേന്ദ്രന്‍. സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശം തന്നെയാണ് നല്‍കുന്നത്. സര്‍വ്വീസില്‍ തിരിച്ചെടുത്തയാളെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് നീതീകരിക്കാനാവില്ല. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു. നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലായിരുന്നു. സുരേന്ദ്രന്‍ പറഞ്ഞു. ശ്രീരാം വെങ്കിട്ടരാമനെതിരെ കോടതി ഏതു ശിക്ഷ വിധിച്ചാലും കേരളത്തില്‍ ആരും അതിനെതിരെ രംഗത്തുവരുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ കളക്ടര്‍ ആയി നിയമിക്കേണ്ടിയിരുന്നോ എന്നകാര്യത്തിലും തര്‍ക്കമുന്നയിക്കാന്‍ നമ്മുടെ നാട്ടില്‍ അവകാശമുണ്ട്. സുരേന്ദ്രന്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: