ന്യൂദല്‍ഹി: രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ നിന്നും ഏറെ അകലെയുള്ള വിദേശ വിന്യാസത്തില്‍ ഭാഗഭാക്കായ ഐഎന്‍എസ് തര്‍കഷും, ഫ്രഞ്ച് നാവിക കപ്പലുകളും, 2022 ജൂലൈ 29, 30 തീയതികളില്‍ വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മാരിടൈം പാര്‍ട്ണര്‍ഷിപ്പ് അഭ്യാസത്തില്‍ (എംപിഎക്‌സ്) പങ്കെടുത്തു.
തര്‍കഷും ഫ്രഞ്ച് നാവിക കപ്പല്‍ എഫ്എന്‍എസ് സോമ്മിയും വിവിധ നാവിക പ്രകടനങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് സമുദ്ര നിരീക്ഷണ വിമാനമായ ഫാല്‍ക്കണ്‍ 50നൊപ്പമുള്ള സംയുക്ത വ്യോമാഭ്യാസം, മിസൈല്‍ പരീക്ഷണങ്ങള്‍, വ്യോമ പ്രതിരോധ അഭ്യാസങ്ങള്‍ തുടങ്ങിയവയും നടന്നു. ഈ വിജയകരമായ ഉപരിതലവ്യോമ അഭ്യാസങ്ങള്‍ രണ്ട് നാവികസേനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഉന്നതമായ പ്രൊഫഷണലിസവും പരസ്പര്യവും സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: