തൃശൂര്‍: തൃശൂരില്‍ യുഎഇയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയായ 22കാരന്റെ മരണം മങ്കിപോക്സ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനയിലും യുവാവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണമാണിത്. ഇന്നലെ ആലപ്പുഴയിലെ വൈറോളജി ലാബിലാണ് യുവാവിന്റെ സ്രവ പരിശോധന ആദ്യം നടത്തിയത്. അവിടെ പോസിറ്റീവ് ആണെന്ന ഫലമാണ് ലഭിച്ചത്. തുടര്‍ന്നാണ് പൂനെ വൈറോളജി ലാബിലേക്ക് പരിശോധിക്കാനായി സ്രവ സാമ്പിള്‍ അയച്ചത്.
നേരത്തെ യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമാണ് സമ്പര്‍ക്കപട്ടികയിലുള്ളത്. യുഎഇയില്‍ വച്ചും ഇയാള്‍ 19, 20 തിയതികളില്‍ മങ്കിപോക്സ് പരിശോധന നടത്തിയിരുന്നു. അതും പോസിറ്റീവ് ആയിരുന്നു. ഈ വിവരം മറ്റാരോടും പറയാതെയാണ് യുവാവ് നാട്ടിലേക്ക് വന്നത്.
ഒടുവില്‍ ന്യൂമോണിയ ബാധിച്ച് പനി കടുത്തു. 27ാം തിയതി ഇയാള്‍ കുഴഞ്ഞു വീണു. ആദ്യം ചാവക്കാട്ടെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയോടെ സ്ഥിതി ഗുരുതരമാവുകയും, ശനിയാഴ്ച മരിക്കുകയുമായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് മങ്കിപോക്സ് ആണെന്ന് സംശയിക്കുകയും പരിശോധനയ്ക്കായി ഫലം പൂനെയിലേക്ക് അയക്കുകയും ചെയ്തത്.
രോഗം സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് തൃശൂരിലെ ആശുപത്രി അധികൃതര്‍ക്ക് ബന്ധുക്കള്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ‘ജൂലായ് 21ന് സംസ്ഥാനത്തെത്തിയ യുവാവ് 27നാണ് ആശുപത്രിയില്‍ എത്തിയത്. അത്രയും നാള് ഇയാള്‍ കുടുംബാഗങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞത്. എന്തുകൊണ്ട് ആശുപത്രിയിലെത്താന്‍ വൈകിയെന്നതടക്കമുള്ള കാര്യങ്ങള്‍ ഉന്നതതല സംഘം അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: