കോഴിക്കോട്: കെഎസ്ആർടിസിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. കോഴിക്കോട്, വയനാട് ജില്ലകളിലെ ഡിപ്പോ ഉൾപ്പെടെ ഡീസൽ തീർന്നിരിക്കുകയാണ്. ദീർഘദൂര -അന്തർ സംസ്ഥാന ബസ്സുകളടക്കം ഇന്ധന ക്ഷാമത്തെ തുടർന്ന് സർവീസ് നടത്താനാകാതെ ബുദ്ധിമുട്ടിലാണ്. അല്പ സമയത്തിനുള്ളിൽ തന്നെ ഡീസൽ എത്തുമെന്ന് ഡിപ്പോ അധികൃതർ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ എത്രത്തോളും ഉറപ്പ് പറയാനാകുമെന്നതിലും അധികൃതർക്കും വ്യക്തതയില്ല.
താമരശ്ശേരിയിലും അടിവാരത്തുമൊക്കെ ഡീസൽ പ്രതിസന്ധിയുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. നിലവിൽ സർവീസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് കെഎസ്ആർടിസി പറയുന്നുണ്ട്. മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പോ ആയ കോഴിക്കോട് ‘ഡീസൽ ഇല്ല’ ബോർഡ് ഉയർന്നു കഴിഞ്ഞു. ബംഗളുരു, മാനന്തവാടി, സുൽത്താൻ ബത്തേരി, കുറ്റ്യാടി, കണ്ണൂർ, കാസർകോട് ട്രിപ്പുകൾ മുടങ്ങിയിട്ടുണ്ട്.
ഇലക്ട്രിക് ബസ് റോഡിലിറക്കി പരീക്ഷണം നടത്തുന്ന സർക്കാരിന് ഡീസൽ വണ്ടികളോട് താൽപര്യമില്ലെന്നാണ് ജീവനക്കാർ പറയുന്നത്. സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസലടിക്കുന്നതിന് കെഎസ്ആര്‍ടിസിക്ക് അനുമതിയില്ല. അതിനാല്‍ റിസര്‍വേഷന്‍ ചെയ്ത അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രക്കാരും,ബസ് ജീവനക്കാരും ബുദ്ധിമുട്ട് നേരിടുകയാണ്. റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരുമായെത്തിയ കെഎസ്ആര്‍ടിസി ബസുകളും ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് വലയുന്ന സ്ഥിതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: