പാലക്കാട്: ഗോത്ര ഭാഷ ചലച്ചിത്ര ഉത്സവത്തിന് അട്ടപ്പാടിയിൽ കൊടി ഉയർന്നു. മികച്ച ഗായികയെന്ന ദേശീയ അംഗീകാരം നേടിയ നഞ്ചിയമ്മ ആദ്യത്തെ നാഷണൽ ട്രൈബൽ ഫിലിം ഫെസ്റ്റിവെല്ലിന് കൊടി ഉയർത്തി. ക്യാമ്പ് സെന്ററിൽ നടന്ന ചടങ്ങിൽ നഞ്ചിയമ്മ, വടികിയമ്മ, വെല്ലമ്മ, വിജീഷ് മണി, കുപ്പുസ്വാമി, ഈശ്വരൻ, മുരുകേഷ്, ചന്ദ്രൻ മാരി, ശറഫുദീൻ, കാളിസ്വാമി, അഖിലേഷ്, കൈലാഷ്,രാമദാസ്, ബാലൻ എന്നിവർ പങ്കെടുത്തു.
ലോക ആദിവാസി ദിനത്തോടനുബന്ധിച്ച് (World Traibal Day) ഓഗസ്റ്റ് 7 മുതല്‍ 9 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ചലച്ചിത്രമേള നടക്കുന്നത്. വേൾഡ് ട്രൈബൽ ദിനമായ ഓഗസ്റ്റ് 9നാണ് മേളയുടെ സമാപനം. മേളയിൽ ഇന്ത്യയിലെ വിവിധ ഗോത്ര ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കും. ഗോത്ര ഭാഷാ കലാകാരൻമാരും സിനിമ പ്രവർത്തകരും മേളയിൽ പങ്കെടുക്കും.
ഗോത്ര ഭാഷകളിൽ മൂന്ന് സിനിമകൾ ( ഇരുള, കുറുമ്പ, മുഡുക) സംവിധാനം ചെയ്ത വിജീഷ് മണിയാണ് ഫെസ്റ്റിവൽ ഡയറക്ടർ. നാഷണൽ ട്രൈബൽ ഫിലിം ഫെസ്റ്റിന് ആശംസകൾ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: