ന്യൂഡൽഹി: ഭീകരരെ മണത്തറിയാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച കശ്മീര്‍ സൈന്യത്തിന്റെ സ്വന്തം നായയാണ് അക്സല്‍. കഴിഞ്ഞ ദിവസം അത്തരമൊരു വേട്ടയാടല്‍ ശ്രമം അക്സലിനെ വീരമൃത്യുവിലേക്ക് നയിച്ചു.
കഴിഞ്ഞ ദിവസം കശ്മീരിലെ ബാരമുള്ളയിലെ വാണിഗംബാലയില്‍ ഭീകരർക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന കെട്ടിടത്തില്‍ മണം പിടിക്കാന്‍ ആദ്യം ബാലാജി പോയി വാതിലില്‍ നിന്നു. പിന്നാലെ അക്സല്‍ മണം പിടിച്ച് കെട്ടിടത്തിനുള്ളിലെ മുറിയില്‍ ഓടിക്കയറി. ആദ്യ മുറിയിൽ ഭീകരര്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ അക്സല്‍ രണ്ടാമത്തെ മുറിയിലേക്ക് കയറിയതും ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു.
അക്സലിനെ പരിശീലിപ്പിച്ചിരുന്ന സൈനികന്‍ അവനെ തലോടുന്ന വൈറല്‍ വീഡിയോ:
ബാലാജി ഉള്ളിലേക്ക് കയറാത്തതിനാല്‍ രക്ഷപ്പെട്ടു. വെടിയേറ്റ് 15 സെക്കന്‍റ് നേരം പിടഞ്ഞ ശേഷം അക്സല്‍ ജീവന്‍ വെടിഞ്ഞു. പിന്നാലെ ഏറ്റുമുട്ടലില്‍ സൈന്യം മുറിയില്‍ ഒളിച്ചിരുന്ന അക്തര്‍ ഹുസൈന്‍ ഭട്ടിനെ വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്കും ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റു.
ഇളം തവിട്ടുനിറമുള്ള അക്സല്‍ ബെല്‍ജിയന്‍ മലിനോയിസ് വംശത്തില്‍പ്പെടുന്ന നായ് ആണ്. ഐഎസ്ഐഎസ് ഭീകരന്‍ അല്‍ ബേക്കര്‍ അല്‍-ബാഗ്ദാദിയെ പിടികൂടാന്‍ യുഎസ് സൈന്യത്തെ സഹായിച്ചതോടെയാണ് ബെല്‍ജിയന്‍ മലിനോയിസ് നായകള്‍ക്ക് ലോകത്തെങ്ങും സൈന്യത്തിലും പൊലീസ് സേനയിലും പ്രിയമേറിയത്.
അക്സലിന്റെ വിയോഗത്തില്‍ അനുശോചിച്ച് നോര്‍ത്തേണ്‍ കമാന്‍റ് :
രണ്ട് വയസുകാരനായ അക്‌സൽ ഭീകരവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യൻ സൈന്യത്തിന്റെ 26-ാം രാഷ്‌ട്രീയ റൈഫിള്‍സ് യൂണിറ്റിലെ നായ ആണ്. തീവ്രവാദികളുടെ ഒളികേന്ദ്രങ്ങളില്‍ പാഞ്ഞ് ചെന്ന് അവരെ കടിച്ചുകീറുന്നവനായിരുന്നു അക്സല്‍. നിരവധി തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കെ9 ഉദ്യോഗസ്ഥനായാണ് സൈന്യം അക്സലിനെ പരിഗണിക്കുന്നത്. ചിലപ്പോള്‍ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയുമായി പാഞ്ഞുചെല്ലുമ്പോള്‍ ഭീകരരുടെ കയ്യിലുള്ള ആയുധങ്ങള്‍ എന്തൊക്കെ എന്നതിന്‍രെ പോലും വിശദാംശങ്ങള്‍ സൈന്യത്തിന് ലഭിക്കും. ഡ്രോണുകള്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടമോ വീടോ കാണിച്ചുതരും. പക്ഷെ അതിനുള്ളില്‍ ഏത് മുറിയിലാണ് അവര്‍ ഒളിച്ചിരിക്കുന്നതെന്ന് ഡ്രോണിന് പറയാനാവില്ല. അവിടെയാണ് അക്സലിനെപ്പോലുള്ള നായ്‌ക്കളുടെ പ്രവര്‍ത്തനം. ഏത് മുറിയിലാണ് ഏറ്റുമുട്ടല്‍ വേണ്ടിവരുന്നതെന്ന് അക്സല്‍ പറഞ്ഞ് തരുമെന്ന് ഒരു സൈനികന്‍ പറയുന്നു.
സൈന്യം ഞായറാഴ്ച ആർമി ഡോഗ് അക്‌സലിന് ആദരാഞ്ജലിയർപ്പിച്ചു. ബാരമുള്ളയിലെ ഫോഴ്‌സ് കമാൻഡര്‍ അക്സലിനെ സംസ്കാരിച്ച ഇടത്തില്‍ റീത്ത് സമര്‍പ്പിച്ചു. അക്സലിനെ പരിശീലിപ്പിച്ചിരുന്ന സൈനികന്‍ ആകെ തകര്‍ന്ന നിലയിലാണ്. ഈ പരിശീലനകന്‍ അക്സലിനെ തലോടുന്ന വീഡിയോ വൈറലാണ്. അക്സലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ തുളച്ചുകയറിയെന്ന് പരിശീലകന്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ ഈ വെടിയുണ്ടകള്‍ പുറത്തെടുത്തു. “സോപോറിലെ തുലിബുലില്‍ ഈയിടെ ഒരു ഏറ്റുമുട്ടലിന് ഞങ്ങള്‍ പോയിരുന്നു. അതില്‍ അക്സല്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചു. രണ്ട് തീവ്രവാദികളെ അന്ന് വധിച്ചു.”- ഒരു സൈനികന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: