വെയ്ല്‍സ്: അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്റെ കുടുംബത്തില്‍ നിന്ന് ഒരു ദശലക്ഷം പൗണ്ട് (പത്ത് കോടിയോളം രൂപ) ചാള്‍സ് രാജകുമാരന് ചാരിറ്റി സംഘടനയ്ക്കായി സ്വീകരിച്ചെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വെയ്ല്‍സ് രാജകുമാരന്റെ ചാരിറ്റി സൊസൈറ്റിയാണ് (പിഡബ്ല്യുസിഎഫ്) തുക കൈപ്പറ്റിയത്. ബിന്‍ ലാദന് കൊല്ലപ്പെട്ടതിന് രണ്ട് വര്‍ഷത്തിന് ശേഷം 2013 ല്‍ ഇയാളുടെ രണ്ട് സഹോദരന്മാരില് നിന്ന് ചാള്‍സ് രാജകുമാരന് പണം വാങ്ങിയതായാണ് വിവരം. 1979ലാണ് പ്രിന്‍സ് ഓഫ് വെയില്‍സിന്റെ ചാരിറ്റബിള്‍ ഫണ്ട് സ്ഥാപിതമായത്.
രാജകുടുംബത്തിന്റെ ഏറ്റവും അടുത്ത ഉപദേശകരുടെ എതിര്‍പ്പ് അവഗണിച്ചാണ് പണം സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ട് കൊട്ടാരം അധികൃതര്‍ തള്ളി. സംഭാവന സ്വീകരിക്കാനുള്ള തീരുമാനം ഫൗണ്ടേഷന്റെ ട്രസ്റ്റികള്‍ മാത്രമാണ് എടുത്തതെന്ന് അവര്‍ വ്യക്തമാക്കി. സൂക്ഷ്മമായ പരിശോധനകള്‍ നടത്തിയാണ് പിഡബ്ല്യുസിഎഫ് ട്രസ്റ്റികള്‍ പണം സ്വീകരിച്ചതെന്ന് ക്ലാരന് ഹൗസ് പറയുന്നു. അതിനെ മറ്റൊരുതരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ക്ലാരന്‍സ് ഹൗസിലെയും പിഡബ്ല്യുസിഎഫ് ലേയും ഉപദേഷ്ടാക്കളുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ചാള്‍സ് രാജകുമാരന് പണം കൈപ്പറ്റുയതെന്നാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്രോതസുകളില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ച് കൃത്യമായി ജാഗ്രത പുലര്‍ത്തിയാണ് പണം സ്വീകരിച്ചതെന്ന് പിഡബ്ല്യുസിഎഫ് ചെയര്മാന് സര് ലാന് ചെഷയര്‍ പറഞ്ഞു. ഒസാമയുടെ തെറ്റുകള്‍ക്ക് കുടുംബത്തിലെ മറ്റ് അംഗങ്ങളെ സംഭാവന നല്കുന്നതില് നിന്ന് അയോഗ്യരാക്കരുത്. പ്രിന്‍സ് ഓഫ് വെയില്‍സിന്റെ ചാരിറ്റബിള്‍ ഫണ്ടിലെ ഒരു ഭാരവാഹി ബിബിസിയോട് പറഞ്ഞു.
അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 2013 ല്‍ ലണ്ടനില്‍ വച്ച് ചാള്‍സ് രാജകുമാരന് ഒസാമയുടെ അര്‍ദ്ധസഹോദരന്‍ ബക്കര്‍ ബിന്‍ ലാദനെയും സഹോദരന് ഷഫീഖിനെയും കണ്ടതായും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യെമനിയില്‍ ജനിച്ച ശതകോടീശ്വരനായ മുഹമ്മദ് ബിന്‍ അവദ് ബിന്‍ ലാദന് വഴിയാണ് ഇവര്‍ ലാദനുമായി ബന്ധപ്പെടുന്നത് എന്നാല്‍ ബക്കര്‍ ബിന്‍ ലാദനെയും സഹോദരന് ഷഫീഖിനും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: