ചെന്നൈ: 44ാം ചെസ്സ് ഒളിമ്പ്യാഡിന്റെ ഭാഗമായി അഞ്ച് തവണ ലോകചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ് പങ്കെടുത്ത സംവാദം ഇരട്ടക്കുട്ടികളുടെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നില്‍ ചിരിപടര്‍ത്തുന്നതായി.
ഇരട്ടക്കുട്ടികളില്‍ സംവാദത്തിന്റെ സദസ്സില്‍ ഇരിക്കുമ്പോഴേ ഗൗരവമായി എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നത് കാണാം. പിന്നീടാണ് ചോദ്യം. എങ്ങിനെയാണ് ചെസ് ബോര്‍ഡില്‍ കരുക്കള്‍ നിരത്തുന്നത് എന്നതായിരുന്നു ചോദ്യം. ഇതിന് ആനന്ദ് മറുപടി പറഞ്ഞു:”ആനയെ നിരത്തുമ്പോള്‍ മുഖം മുന്നിലേക്ക് തിരിച്ചുവെയ്‌ക്കുക.”
ഉടനെ വീണ്ടും ചോദ്യംവന്നു. “എങ്ങിനെയാണ് കരുക്കളില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കുക?”. അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ട് ആനന്ദ് അമ്പരന്നു. “എനിക്കറിയില്ല”- എന്നതായിരുന്നു ആനന്ദിന്റെ ഉത്തരം. പിന്നെ അദ്ദേഹം ഉത്തരത്തില്‍ അല്‍പം തമാശ കലര്‍ത്തി. ” നമുക്ക് എതിരാളികളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാം. പക്ഷെ കരുക്കളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുക..എങ്ങിനെയെന്ന് എനിക്കറിയില്ല”. ആനന്ദിന്റെ ഈ ഉത്തരം കേട്ട് സദസ്സില്‍ കൂട്ടച്ചിരി. ഈ രസരമായ വീഡിയോ ആനന്ദ് തന്നെയാണ് തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: