ജെറുസലെം: ഇസ്രയേലിന്റെ സുരക്ഷാഭടനെ ഏപ്രിലില്‍ വധിച്ച സംഭവത്തില്‍ പ്രതികളാണെന്ന് സംശയിക്കുന്ന രണ്ട് പലസ്തീന്‍കാരുടെ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ സേന. ഇസ്രയേലികളെ വധിക്കുന്ന പലസ്തീന് കാരുടെ വീടുകള്‍ തകര്‍ക്കുന്നതാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പുതിയ നയം.
ഏപ്രില്‍ 29നാണ് വെസ്റ്റ് ബാങ്കിലെ ജൂത സെറ്റില്‍മെന്റില്‍ വെച്ച് ഇസ്രയേല്‍ സുരക്ഷാഭടന് വ്യാചെസ്ലാവ് ഗൊലേവ് കൊല്ലപ്പെട്ടത്. ഹമാസ് തീവ്രവാദി ഗ്രൂപ്പ് ഈ കൊലാപതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
ഈ ആക്രമണം നടത്തിയ രണ്ട് പലസ്തീന്‍കാരെ ഇസ്രയേല്‍ സൈന്യം ചൊവ്വാഴ്ച പിടികൂടിയിരുന്നു. പിന്നീട് വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഖരാവത് ബാനി ഹസ്സന് മേഖലയിലെ ഈ തീവ്രവാദികളുടെ വീടുകള്‍ തകര്‍ക്കുകയായിരുന്നു ഇസ്രയേല്‍ സേന. വീട് തകര്‍ക്കാന്‍ ചെന്ന ഇസ്രയേല്‍ സേനയ്ക്കെതിരെ പലസ്തീന് കലാപകാരികള്‍ ഫയര്ബോംബുകളും കത്തിച്ച ടയറുകളും എറിഞ്ഞതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇസ്രയേലികളെ വധിക്കുന്ന പലസ്തീന് കാരുടെ വീടുകള്‍ തകര്‍ക്കുന്നതാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പുതിയ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: