ലഖ്നൗ: നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ വധഭീഷണി മുഴക്കിയ ഇസ്ലാമിക ഭീകരന് അറസ്റ്റില്‍. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച ദുഷ്യന്ത് ഗുപ്തയ്ക്കെതിരെ വധഭീഷണി മുഴക്കിയ സമീര്‍ സിദ്ദിഖിയെയാണ് ഉത്തര്‍പ്രദേശിലെ കാശ്ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ദുഷ്യന്ത് ഗുപ്തയെ ജീവനോടെ കൊന്ന് കുഴിച്ചുമൂടുമെന്ന ഭീഷണി സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാള്‍ പുറത്തുവിട്ടത്.
ഇന്‍സ്റ്റഗ്രാമില്‍ വന്ന ഭീഷണിക്ക് പിന്നാലെ ഗുപ്ത അമന്‍പൂര്‍ പോലീസില്‍ പരാതി നല്കി. കാശ്ഗഞ്ചിലെ സിദ്ദ്പൂരയില് നിന്നാണ് സമീര്‍ സിദ്ദിഖിയെ പിടികൂടിയതെന്ന് അമന്‍പൂര്‍ എസ്പി മൂര്‍ത്തി അറിയിച്ചു. ഇയാള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. ഇതില്‍ നിന്നായിരുന്നു സിദ്ദിഖി ഭീഷണി സന്ദേശം അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: