കൊല്‍ക്കത്ത : അധ്യാപക അഴിമതികേസുമായി ബന്ധപ്പെട്ട് തനിക്കതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് മുന്‍ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി. ഇതിന് പിന്നില്‍ ആരെന്ന് കാലം തെളിയിക്കുമെന്നും പാര്‍ത്ഥ പ്രതികരിച്ചു. ജോകയിലെ ഇഎസ്ഐ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിയപ്പോള്‍ നല്കിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യ സ്ഥിതി മോശമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പാര്ത്ഥയേയും ഇവരുടെ അനുയായിയും നടിയുമായ അര്‍പ്പിത മുഖര്‍ജിയേയും 48 മണിക്കൂര്‍ ഇടവിട്ട് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് ഇഡി സംഘം ഇഎസ്ഐ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം അര്‍പ്പിതയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ എത്തിച്ചത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
കാറില്‍ നിന്നും ഇറങ്ങാന്‍ അര്‍പ്പിത വിസമ്മതിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. തുടര്‍ന്ന് കാറിന് പുറത്തേയ്ക്ക് നിര്‍ബന്ധപൂര്‍വ്വം ഇറക്കിയപ്പോള്‍ നിലത്തിരുന്ന് അവര്‍ പ്രതിഷേധിക്കുകയാണ് ഉണ്ടായത്. പിന്നീട് വീല്‍ചെയറില്‍ ബലമായി പിടിച്ചിരുത്തിയാണ് ഇവരെ പരിശോധയ്ക്ക് കൊണ്ടുപോയത്.
അതേസമയം പാര്‍ത്ഥാ ചാറ്റര്‍ജിയുടെയും അര്‍പിതയുടെ സ്വത്ത് വിവരങ്ങളില്‍ ഇഡി അന്വേഷണം കടുപ്പിച്ചു. അര്‍പിതയുടെ ഉടമസ്ഥതയിലുള്ള ഒരു വസതിയില്‍ നിന്ന് 28 കോടി രൂപയും അഞ്ച് കിലോയിലധികം സ്വര്‍ണവും മറ്റൊരു വീട്ടില്‍ നിന്ന് 21.90 കോടി രൂപയും 56 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സിയും 76 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും വീടുകളിലും തെരച്ചില്‍ ഊര്‍ജ്ജിതമാക്കും. എന്നാല്‍ തന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത പണത്തെ കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലെന്നും പാര്ത്ഥയാണ് ഇത് കൈകാര്യം ചെയ്തിരുന്നതെന്നും അര്‍പ്പിത അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അധ്യാപക നിയമന അഴിമതിയില്‍ പാര്‍ത്ഥയ്ക്ക് പങ്കാളിമുണ്ടെന്നും വന്‍ അഴിമതി നടത്തിയെന്നും തെളിയുകയും ഇഡി അറസ്റ്റും ചെയ്തതോടെ പാര്‍ഥയുടെ മന്ത്രിസഭയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രി മമതയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളാണ്. പാര്‍ത്ഥ അറസ്റ്റിലായ ശേഷം ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതും മമതയേയാണ്. എന്നാല്‍ മുഖ്യമന്ത്രി ഫോണ്‍ എടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: