തിരുവനന്തപുരം: ഗവണ്മെന്റ് മെഡിക്കല്‍ കോളജ് അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, പുതിയ മെഡിക്കല്‍ കോളജുകളിലേക്ക് തസ്തികയോടെ അധൃാപകരെ മാറ്റുന്ന പ്രവണത അവസാനിപ്പിക്കുക,
അധൃാപകരുടെ തസ്തികകള്‍ സ്യഷ്ടിച്ച് പിഎസ്സി വഴി നിയമനം നടത്തുക, റഫറല്‍ സംവിധാനം വ്യക്തമായ മാനദണ്ഡങ്ങളോടെ നടപ്പിലാക്കുക, എല്ലാ മെഡിക്കല്‍ കോളജുകളിലും എമര്‍ജന്‍സി മെഡിസിന് വിഭാഗം തുടങ്ങുക, പുതിയ മെഡിക്കല്‍ കോളജുകളിലെ അസൗകര്യങ്ങള്‍ പരിഹരിക്കുക, ബയോമെട്രിക് പഞ്ചിങ്ങും ഡ്യൂട്ടി സമയത്തിലെ വ്യക്തതയും കൃത്യമാക്കുക, പൊതു സ്ഥലംമാറ്റത്തിനുള്ള കാലതാമസം ഒഴിവാക്കുക,
ചില നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ശരിയായ അന്വേഷണത്തിനു മുന്‍പേ തന്നെ മെഡിക്കല്‍ അധ്യാപകരെ സസ്പെന്‍ഡ് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുക, അന്വേഷണത്തില്‍ നിരപരാധികളായവരെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കുക, ആവശ്യത്തിനു വേണ്ട പാരാമെഡിക്കല്‍ ജീവനക്കാരെ നിയമിക്കുക, കേടായ ഉപകരണങ്ങള്‍ അടിയന്തരമായി നന്നാക്കുക തുടങ്ങിയവ അടിയന്തരമായി പരിഹരിക്കണമെന്നും കെജിഎംസിറ്റിഎ സംസ്ഥാന പ്രസിഡന്റ് ഡോ.നിര്‍മ്മല്‍ ഭാസ്കര്‍, സംസ്ഥാന സെക്രട്ടറി ഡോ. അരവിന്ദ്. സി.എസ്സ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: