ന്യൂദല്‍ഹി: അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ച് കടുവ സംരക്ഷണ പ്രവര്‍ത്തകരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അന്താരാഷ്ട്ര കടുവ ദിനത്തില്‍ കടുവയെ സംരക്ഷിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. 75,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള 52 കടുവാ സങ്കേതങ്ങള്‍ ഇന്ത്യയിലുണ്ടെന്നത് അഭിമാനകരമാണെന്നും അദേഹം ട്വീറ്റ് ചെയ്തു.
കടുവ സംരക്ഷണത്തില്‍ തദ്ദേശീയ സമൂഹങ്ങളെ ഉള്‍പ്പെടുത്തുന്നതിന് നൂതനമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ കടുവ സംരക്ഷണത്തില്‍ ഇന്ത്യ മാതൃകയാണ് ഉയര്‍ന്നു. 2021 ഡിസംബറില്‍ പുറത്തിറക്കിയ സെന്‍സസ് പ്രകാരം, ഇന്ത്യയിലെ കടുവകളുടെ സംഖ്യ 2,967 ആണ്. ഇത് ലോകത്തിലെ കടുവകളുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗമാണ്.
വംശനാശ ഭീഷണിയെതുടര്‍ന്ന് 2010ലാണ് ഇന്ത്യയുള്‍പ്പെടെയുള്ള 13 രാജ്യങ്ങള്‍ കടുവ സംരക്ഷത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഭാരതം മാത്രമാണ് ഇതില്‍ പ്രത്യക്ഷമായ മാറ്റം സൃഷ്ടിക്കാനായത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്, റഷ്യ, ചൈന എന്നിവിടങ്ങളില്‍ കടുവകളുടെ എണ്ണം സ്ഥിരമായുള്ള നിരന്തര വളര്‍ച്ചയുടെ പാതയിലാണ്. ഏകദേശം 3,900 കടുവകള്‍ കാട്ടില്‍ അവശേഷിക്കുന്നുണ്ടെനാണ് റിപ്പോര്‍ട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: