കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെല്‍) അതിന്റെ ബെംഗളൂരുവിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യന് അസംബ്ലിംഗ്, ടെസ്റ്റിംഗ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ട്രെയിനി/പ്രോജക്ട് എന്‍ജിനീയര്‍മാരെ തെരഞ്ഞെടുക്കുന്നു. ആകെ 150 ഒഴിവുകളുണ്ട്. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bel-india.in ല്‍. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ-
* ട്രെയിനി എന്‍ജിനീയര്‍- ഒഴിവുകള്‍ 80 (ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍-54, മെക്കാനിക്കല്‍-20, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്-4, കമ്പ്യൂട്ടര്‍ സയന്‍സ്-2) (ജനറല്‍-32, ഇഡബ്ല്യുഎസ്-9, ഒബിസി-21, എസ്സി-12, എസ്ടി-6). മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ശമ്പളം- ഒന്നാം വര്‍ഷം പ്രതിമാസം 30,000 രൂപ, രണ്ടാം വര്‍ഷം 35,000 രൂപ, മൂന്നാം വര്‍ഷം 40,000 രൂപ. പ്രായപരിധി 28 വയസ്.
* പ്രോജക്ട് എന്‍ജിനീയര്‍ ഒഴിവുകള്‍-70 (ഇസിഇ-44, മെക്കാനിക്കല്‍-20, ഇഇഇ-4, സിഎസ്-2) (ജനറല്‍-29, ഇഡബ്ല്യുഎസ്-6, ഒബിസി-19, എസ്സി-11, എസ്ടി-5). നിയമനം നാലുവര്‍ഷത്തേക്കാണ്. ശമ്പളം- ഒന്നാം വര്‍ഷം പ്രതിമാസം 40,000 രൂപ, രണ്ടാം വര്‍ഷം 45,000 രൂപ, മൂന്നാം വര്‍ഷം 50,000 രൂപ, നാലാം വര്‍ഷം 55,000 രൂപ. പ്രായപരിധി 32 വയസ്.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ നാലുവര്‍ഷത്തെ ഫുള്‍ടൈം ബിഇ/ബിടെക് മൊത്തം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. പട്ടികജാതി/വര്‍ഗ്ഗകാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും (പിഡബ്ല്യുബിഡി) മിനിമം പാസ് മതി.
ട്രെയിനി എന്‍ജിനീയര്‍ തസ്തികക്ക് 6 മാസത്തെയും പ്രോജക്ട് എന്‍ജിനീയര്‍ തസ്തികക്ക് 2 വര്‍ഷത്തെയും ഇന്‍ഡസ്ട്രിയല്‍ എക്സ്പീരിയന്‍സ് ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് ബ്രാഞ്ചുകാര്‍ക്ക് നെറ്റ് വര്‍ക്കിംഗ്, ഡാറ്റാ സെന്റര്‍ മാനേജ്മെന്റിലുള്ള പ്രവൃത്തിപരിചയത്തിന് മുന്‍ഗണന ലഭിക്കും. എസ്സി/എസ്ടികാര്‍ക്ക് 5 വര്‍ഷവും ഒബിസികാര്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷാ ഫീസ്- പ്രോജക്ട് എന്‍ജിനീയര്‍ക്ക് 472 രൂപ, ട്രെയിനി എന്‍ജിനീയര്‍ക്ക് 177 രൂപ. എസ്സി/എസ്ടി/പിഡബ്ലുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഓഗസ്റ്റ് 3 വരെ അപേക്ഷ സ്വീകരിക്കും. എഴുത്തുപരീക്ഷ, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷാകേന്ദ്രം ബാംഗ്ലൂരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: