തിരുവനന്തപുരം. രാജ്യാന്തര പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് അപൂര്‍വമായ ഒരു സമ്മാനം ലഭിച്ചു സീഡ് ബോളുകള്‍. മണ്ണുരുളകള്‍ക്കുള്ളില്‍ ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ വച്ച സമ്മാനമാണ് യാത്രക്കാര്‍ക്ക് നല്‍കിയത്.
ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സീഡ് ബോളുകള്‍ തയ്യാറാക്കിയത്. ഇവയോടൊപ്പം വൃക്ഷത്തൈകളും യാത്രക്കാര്‍ക്കു സമ്മാനിച്ചു.പ്രകൃതി സംരക്ഷണത്തിനായി ഒട്ടേറെ പുതിയ പദ്ധതികള്‍ വിമാനത്താവളത്തില്‍ നടപ്പാക്കുന്നുണ്ട്. പുതുതായി 9000 വൃക്ഷങ്ങളാണ് വിമാനത്താവളത്തില്‍ നട്ടു പരിപാലിക്കുന്നത്. ഇതില്‍ 3500 എണ്ണം ടെര്‍മിനലിനുള്ളിലാണ്. 108 വിഭാഗത്തിലുള്ള സസ്യങ്ങള്‍ നിലവില്‍ വിമാനത്താവളത്തില്‍ ഉണ്ട്. ഇതില്‍ 4560 എണ്ണം പൂച്ചെടികളാണ്. 80 സെന്റ് വിസ്തീര്‍ണമുള്ള ഔഷധസസ്യത്തോട്ടവും വിമാനത്താവളത്തില്‍ പരിപാലിക്കുന്നുണ്ട്. 1200 സസ്യങ്ങള്‍ വായു ശുദ്ധീകരിക്കാന്‍ ശേഷിയുള്ളവയാണ്. ആകെ 23450 ചതുരശ്ര മീറ്ററില്‍ ആണ് സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: