കോഴിക്കോട്: മലയാളത്തിന്റെ പ്രിയകഥാകൃത്ത് എം ടി വാസുദേവന്‍ നായര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12നാണ് കൊട്ടാരം റോഡിലെ എംടിയുടെ വീടായ ‘സിതാര’യില്‍ മുഖ്യമന്ത്രി എത്തിയത്. പിറന്നാള്‍ സമ്മാനമായ ഷാള്‍ മുഖ്യമന്ത്രി എംടിയെ അണിയിച്ചു. പൂച്ചെണ്ടും നല്കി.
എംടിയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞായിരുന്നു തുടക്കം. പ്രകൃതിയും കാലാവസ്ഥയുമെല്ലാം പ്രതികൂലമാകുന്നതിന്റെ ആശങ്ക എംടി പങ്കുവച്ചു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോഴിക്കോട് എന്തെങ്കിലും ചെയ്യേണ്ട കാര്യങ്ങളുണ്ടോ എന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ബാബുരാജ് അക്കാദമിയുടെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണമെന്നായിരുന്നു എംടിയുടെ മറുപടി. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: