Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരം ഇന്ന് 100-ാം ദിവസത്തിലേക്ക്; കെ റെയില്‍ സമരത്തില്‍ മര്‍ദനമേറ്റ ജിജി ഫിലിപ്പ് ചോദിക്കുന്നു ‘കേന്ദ്രാനുമതിയില്ലെങ്കില്‍ എന്തിനീ ക്രൂരത കാട്ടി’

ഇതുവരെ ഡിപിആര്‍ പോലും കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല. അത് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്. കെ റെയില്‍ വിരുദ്ധ സമരം നാളെ നൂറാം ദിനത്തിലേക്ക് എത്തുകയാണ്. ഞങ്ങളുടെ പേരിലുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കാതെ സമരത്തില്‍നിന്നും പിന്നോട്ടു പോകുന്ന പ്രശ്നമില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 28, 2022, 11:59 am IST
in Kerala

സജികുമാര്‍ തിനപ്പറമ്പില്‍

ചങ്ങനാശ്ശേരി:  സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെങ്കില്‍  പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന്റെ പോലീസ് തങ്ങളോട് ഈ ക്രൂരത കാണിച്ചതെന്ന് മാടപ്പള്ളി സ്വദേശിനി ജിജി ഫിലിപ്പ്. കെ റെയില്‍ അതിരുകല്ലിടുന്നതില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ പോലീസ് അതിക്രമത്തിനും കൊടുംക്രൂരതയ്‌ക്കും ഇരയായ യുവതിയാണ് ജിജി.  കേന്ദ്രാനുമതി ഇല്ലാതെ സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ടു പോകാനാകില്ലെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഇതുവരെ ഡിപിആര്‍ പോലും കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല. അത് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നാണ്  പറയുന്നത്. കെ റെയില്‍ വിരുദ്ധ സമരം നാളെ നൂറാം ദിനത്തിലേക്ക് എത്തുകയാണ്. ഞങ്ങളുടെ പേരിലുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കാതെ സമരത്തില്‍നിന്നും പിന്നോട്ടു പോകുന്ന പ്രശ്നമില്ല. പിണറായിയുടെയും കൂട്ടരുടെയും ധാര്‍ഷ്ട്യമൊന്നും ജനങ്ങളോടു വേണ്ട. അദ്ദേഹം പോകുന്ന വഴിയില്‍ ചായക്കടയില്‍ ഇരുന്ന ചായ കുടിക്കുന്നവരെ കണ്ടാല്‍ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥ ഇപ്പോഴും തുടരുകയാണ്. ഞങ്ങളുടെ ജീവന് ഇപ്പോഴും ഭീഷണിയുണ്ട്. സമരത്തില്‍ പങ്കെടുക്കാത്തവരുടെ പേരില്‍പോലും ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തിരിക്കുകയാണെന്ന് ജിജി പറഞ്ഞു.  

ഒരാളിന്റെ പേരില്‍ എത്ര കേസുകളാണുള്ളതെന്നുപോലും അറിയില്ല. കെ റെയില്‍ വിരുദ്ധ സമരത്തിനെതിരെ ഗുണ്ടായിസം കാണിച്ച ചങ്ങനാശ്ശേരി ഡിവൈഎസ്പിയെ മാത്രം സ്ഥലം മാറ്റിയില്ല. ബാക്കിയുള്ളവരെയെല്ലാം സ്ഥലം മാറ്റി. ഇപ്പോള്‍ ആഴ്ചതോറും  കോട്ടയം കോടതിയില്‍ പോകുകയാണ്. പോലീസ് എന്തിനാണ് ഈ നടപടിയെടുത്തതെന്ന് ചോദിച്ചപ്പോള്‍ പ്രതിഷേധക്കാരെ ഞങ്ങള്‍ എടുത്തുകൊണ്ടുപോകുകയാണ് ചെയ്തത് അല്ലാതെ ഉപദ്രവിക്കുകയല്ലായിരുന്നു എന്നാണ് ജില്ലാ പോലീസ് മേധാവി പറഞ്ഞത്.  

സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നവരെ ഉന്നതങ്ങളില്‍ എത്തിക്കുകയാണ്. കഴിഞ്ഞ പ്രാവശ്യം കിറ്റു കൊടുത്തു. പിന്നെ കുറ്റിയും കൊടുത്തു. ഇത്തവണ എന്താ കൊടുക്കുന്നതെന്ന് അറിയില്ല. മാടപ്പള്ളിയില്‍ കെ റെയിലിന്റെ പേരില്‍ ഒറ്റക്കുട്ടികളുടെ വിവാഹം നടക്കുന്നില്ല. ഇതിന്  കാരണം ഈ സര്‍ക്കാരല്ലേ?. എത്ര പാവപ്പെട്ട കുട്ടികളാണ് കല്ല്യാണം മുടങ്ങി നില്‍ക്കുന്നത്. എത്ര കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. വസ്തു ഈട് നല്‍കി ലോണെടുത്ത് പഠിപ്പിക്കാന്‍ നോക്കിയ മാതാപിതാക്കള്‍ കരയുകയാണ്. യുവാക്കള്‍ അന്യദേശത്തേക്ക് പോകുകയാണ്. ഇവിടെ ഇനി ഒന്നും നടക്കില്ലെന്നാണ് അവര്‍ പറയുന്നത്. ഞങ്ങള്‍ക്ക് വിശ്വാസമില്ല ഈ സര്‍ക്കാരിനെ. അത്രയ്‌ക്ക് ഞങ്ങളുടെ മനസ്സിനെ വ്രണപ്പെടുത്തി, വേദനിപ്പിച്ചു. കൊച്ചുകുട്ടികളുടെ മനസ്സില്‍പോലും ഇവരോട് തീരാത്ത പകയുണ്ട്. ആ ദിനം ഞങ്ങളുടെ മനസ്സില്‍നിന്നും ഒരിക്കലും മായില്ല, മറക്കില്ല. മഞ്ഞക്കുറ്റി നാട്ടിയിടത്ത് ഞങ്ങള്‍ കൃഷി ചെയ്തു, രോഷത്തോടെ ജിജി ഫിലിപ്പ് പറഞ്ഞു.

എറണാകുളത്ത് ഇരകളായത് നാനൂറോളം കുടുംബങ്ങള്‍

എറണാകുളം ജില്ലയില്‍ നാനൂറോളം കുടുംബങ്ങളാണ് കെ റെയില്‍ സര്‍വേയുടെ ഇരകളായത്. സ്ഥലം ഈടുവച്ച് ബാങ്ക് ലോണ്‍ പോലും എടുക്കാനാവാത്ത സ്ഥിതിയിലായവര്‍ക്ക്, മുഖ്യമന്ത്രി നിലപാട് മാറ്റിയതോടെ നഷ്ടപരിഹാരം എന്ന പ്രതീക്ഷപോലും നഷ്ടപ്പെട്ടു.      

പിറവം, മാമല, ചോറ്റാനിക്കര ഭാഗത്തു മാര്‍ച്ചില്‍ നടന്ന സമരത്തില്‍ ഇരുനൂറോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഇതില്‍ നടുഭാഗം പ്രദേശത്തെ 40 പേര്‍ക്ക് പോലീസ് നോട്ടീസ് ലഭിച്ചിട്ടുണ്ട്. സര്‍വേക്കല്ലുകള്‍ പോലീസ് നോക്കി നില്‌ക്കെ പിഴുത്തെടുത്തു തോട്ടിലെറിഞ്ഞവരാണു ചോറ്റാനിക്കര നിവാസികള്‍. ഇവിടെ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം പ്രതികളാണ്.  

‘ഏത് നിമിഷവും കുതന്ത്രങ്ങളുമായി അധികാരികള്‍ എത്തുമെന്നാണ് ഞങ്ങളുടെ ഭീതി. ഈ പദ്ധതി  ഉപേക്ഷിച്ചു എന്ന വിജ്ഞാപനം വരാതെ പദ്ധതിയെ ആശങ്ക ഇല്ലാതാകുന്നില്ല.’ സമരസമിതി ജില്ലാ സെക്രട്ടറി വിനു കുര്യാക്കോസ് പറയുന്നു. വിനുവിന്റെ അടുക്കളയിലാണ് കെ റെയില്‍ കുറ്റി സ്ഥാപിച്ചത്. ഇയാള്‍ക്ക് ആകെയുള്ള 60 സെന്റ് പുരയിടം ബഫര്‍ സോണിലുമാണ്.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍K rail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പുതിയ വാര്‍ത്തകള്‍

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.