കൊച്ചി : പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞു താഴ്ന്ന് 13 വയസ്സുകാരന് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വളയന്‍ചിറങ്ങര കീഴില്ലത്തെ രണ്ടുനില വീടിന്റെ താഴത്തെ നില താഴേയ്ക്ക് ഇടിഞ്ഞു താഴുകയായിരുന്നു.
കാവില്‍തോട്ടം ഇല്ലമാണ് പുലര്‍ച്ചെ ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നത്. സംഭവസമയം വീട്ടില്‍ ഏഴു പേര് ഉണ്ടായിരുന്നു. നാരായണന് നമ്പൂതിരി, ഹരിനാരായണന് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഹരിനാരായണന്റെ ജീവന് രക്ഷിക്കാനായില്ല. താഴത്തെ നിലയിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: