Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്റ്റിക്കര്‍ ഗോപി ചേട്ടന്‍ എന്ന ആര്‍ട്ടിസ്റ്റ് കെ എസ് ഗോപാലകൃഷ്ണന്‍

ഇരുപതും മുപ്പതും പ്രാവശ്യം ഒരേ ചിത്രത്തില്‍ പ്രിന്റ് ചെയ്യേണ്ടിയിരുന്ന കഥകളി സ്റ്റിക്കര്‍ ഇന്നത്തെ മള്‍ട്ടികളര്‍ പ്രിന്റിംഗ് തോറ്റു പോകുന്ന തരത്തില്‍ വര്‍ണ്ണശോഭ നിറഞ്ഞതായിരുന്നു

Janmabhumi Online by Janmabhumi Online
Jul 28, 2022, 09:37 am IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

ആര്‍ട്ടിസ്റ്റ് കെ എസ് ഗോപാലകൃഷ്ണന്‍ ( ഗോപി ) അന്തരിച്ചു.കോട്ടയം  കുളമാളൂര്‍ പുളിഞ്ചുവട്ടില്‍ ആണ് താമസം. കുമാരനല്ലൂര്‍ കൊച്ചാലിന്‍ ചുവടിനു തെക്കുവശത്താണ് ജന്മസ്ഥലം.

സ്റ്റിക്കര്‍ പ്രിന്റ് ചെയ്യുന്ന വ്യക്തി എന്ന പേര് അദ്ദേഹത്തെ ഒരുപാട് പ്രശസ്തനാക്കിയിരുന്നു. ഓം എന്ന സ്റ്റിക്കര്‍ അത് വാഹനങ്ങളിലും വീടുകളിലും ഒട്ടിക്കാവുന്ന തരത്തില്‍ പ്രിന്റ് ചെയ്തിരുന്നു. ഏറെ ശ്രദ്ധിച്ചിരുന്നത് വാച്ചിന്റെ ഗ്ലാസില്‍ ഒട്ടിക്കുന്ന ചെറിയ സ്റ്റിക്കര്‍ ആയിരുന്നു. വളരെ പ്രശംസയേറിയതായിരുന്നു അത്. കോട്ടയത്തെ സ്‌ക്രീന്‍ പ്രിന്റിംഗ് രംഗത്തെ അതികായനായിരുന്നു അദ്ദേഹം. കേരളത്തില്‍ അങ്ങോളമിങ്ങോളം ഈ ഓം സ്റ്റിക്കര്‍ വില്‍ക്കാന്‍ യാത്ര ചെയ്തിരുന്ന തിരുനക്കരയിലെ റ്റി എസ് കുമാറാണ് ഇതിന് പേരുണ്ടാക്കിയത്. അവസാനം ടി എസ് കുമാര്‍ ഓംകുമാര്‍ എന്ന നാമധാരിയായി. ഇന്നും അദ്ദേഹം ഓംകുമാര്‍ തന്നെ.

ഇരുപതും മുപ്പതും പ്രാവശ്യം ഒരേ ചിത്രത്തില്‍ പ്രിന്റ് ചെയ്യേണ്ടിയിരുന്ന കഥകളി സ്റ്റിക്കര്‍ ഇന്നത്തെ മള്‍ട്ടികളര്‍ പ്രിന്റിംഗ് തോറ്റു പോകുന്ന തരത്തില്‍ വര്‍ണ്ണശോഭ നിറഞ്ഞതായിരുന്നു.   സ്‌ക്രീന്‍ പ്രിന്റിംഗ് രംഗത്തെ എന്തിനും അദ്ദേഹം സ്വന്തം വഴി കണ്ടെത്തുമായിരുന്നു. നാട്ടകം പോളിടെക്‌നിക്കില്‍ സ്‌ക്രീന്‍ പ്രിന്റിംഗ് സ്‌പെഷ്യല്‍ അധ്യാപകനായും അദ്ദേഹം ജോലി ചെയ്തിരുന്നു.

തികഞ്ഞ ദേശസ്‌നേഹിയും അതുമായി ബന്ധപ്പെട്ട് എപ്പോഴും ആരുമായും സംസാരിക്കുവാന്‍ ജോലിക്കിടെയും സമയം കണ്ടെത്തുകയും  ചെയ്യുന്നതില്‍ ശ്രദ്ധാലുവായിരുന്നു. അതിനുവേണ്ടി ധനസഹായം ചെയ്യുന്നതിനും മടിയില്ലായിരുന്നു. പുളിഞ്ചുവട് സ്ഥലത്തെ ധാര്‍മ്മിക പ്രവര്‍ത്തനത്തിന് എപ്പോഴും സഹായിയായിരുന്നു.

എനിക്ക് വളരെ ചെറുപ്പം മുതലേ ഗോപിചേട്ടനെ അറിയാം. കുമാരനല്ലൂര്‍ കൊച്ചാലിന്‍ ചുവട്ടിലുള്ള എന്റെ വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണാം ഗോപിച്ചേട്ടന്റെ വീട്. അതും ഞങ്ങളുടെ കുടുംബവക സര്‍പ്പക്കാവുകളുടെ സമീപത്തും. കാവിലെ പാട്ടുത്സവങ്ങള്‍ക്ക് ഈ ഭവനത്തിന്റെ സാമീപ്യവും അന്നുണ്ടായിരുന്നു.  കുടുംബങ്ങള്‍ തമ്മില്‍ നല്ല സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു.

പിന്നീട് ചിത്രകലയുമായി ബന്ധപ്പെട്ടുള്ള പരിചയം വളരെ ആഴമേറിയതാണ്. പരസ്പരം അനേകരെ പരിചയപ്പെടുവാന്‍ ഈ ബന്ധം മൂലം സാധിച്ചിട്ടുണ്ട്.  അക്കാലത്ത് സ്‌ക്രീന്‍ പ്രിന്റിംഗ്  അപൂര്‍വമായ ഒന്നായിരുന്നു. ഇന്ത്യന്‍ ഓട്ടോ ആക്‌സസറീസ് (തിരുനക്കര)  ഉടമയായിരുന്നു ചെന്നൈയില്‍ നിന്നും വന്ന ഒരു സ്‌ക്രീന്‍ പ്രിന്ററെകൊണ്ട് ഗോപിച്ചേട്ടനെ സ്‌ക്രീന്‍ പ്രിന്റിംഗ് പഠിപ്പിച്ചത്.

അന്ന് ആരും തന്നെ ഇത് മറ്റുള്ളവരെ പഠിപ്പിക്കില്ലായിരുന്നു. ഈ മേഖലയിലെ സാധ്യത  കുറവായിരുന്നതിനാല്‍ ആയിരിക്കാം അന്ന് അങ്ങിനെ ചെയ്തിരുന്നത്. എനിക്ക് സ്‌ക്രീന്‍ പ്രിന്റിംഗ് പഠിക്കണം എന്ന് അക്കാലത്തു വലിയ ആഗ്രഹമായിരുന്നു. ശ്രമിച്ചും നോക്കിയതാണ് നടന്നില്ല. പിന്നീട് തിരുവനന്തപുരം പുത്തിരിക്കേണ്ടം മൈതാനത്ത് മന്നംജയന്തി സമ്മേളനത്തില്‍ കോട്ടയം പന്തല്‍ ശിവരാമ പിള്ളയുടെ കൂടെ ചിത്രം വരയ്‌ക്കാന്‍ പോയ സമയത്താണ് അവിടെയുള്ള ഒരു സ്‌ക്രീന്‍ പ്രിന്റ്‌ററുമായി പരിചയപ്പെടാന്‍ ഇടയായത്. അദ്ദേഹത്തില്‍ നിന്നാണ് ആദ്യം പഠിപ്പിച്ചത്. ആ മേഖലയിലും ഒരുപാട് ശോഭിക്കാന്‍ എനിക്കും കഴിഞ്ഞു.

പി ജി ഗോപാലകൃഷ്ണന്‍

തപസ്യ സംസ്ഥാന സമിതി അംഗം,

ചിത്രകലാ വിഭാഗം സംസ്ഥാന ജനറല്‍ കണ്‍വീനര്‍.

Tags: Artist
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സവിശേഷമായ ദൃശ്യഭാഷ കൊണ്ട് ശ്രദ്‌ധേയനായ ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു

നടി രചനാ നാരായണന്‍കുട്ടിക്ക് സംസ്‌കാര്‍ ഭാരതി അംഗത്വം സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെ കൈമാറുന്നു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍,
സംസ്‌കാര്‍ ഭാരതി ക്ഷേത്ര പ്രമുഖ് തിരൂര്‍ രവീന്ദ്രന്‍ എന്നിവര്‍ സമീപം
Kerala

രചന നാരായണന്‍ കുട്ടി സംസ്‌കാര്‍ ഭാരതി അംഗത്വം സ്വീകരിച്ചു

India

രാംലീല അവതരണത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് കലാകാരൻ മരിച്ചു ; ദാരുണ സംഭവം ദൽഹിയിൽ

India

പരിസ്ഥിതി മലിനീകരണത്തിനെതിരെ അവബോധം ; പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകൾ കൊണ്ട് നിർമ്മിച്ച ദുർഗാദേവിയുടെ വിഗ്രഹം ശ്രദ്ധയാകർഷിക്കുന്നു

Kerala

നടന്മാര്‍ക്ക് എതിരെ പറഞ്ഞാല്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കും; ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഫോണിലൂടെ ഭീഷണി

പുതിയ വാര്‍ത്തകള്‍

സങ്കീർണ്ണമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ഭസ്മമാക്കുന്ന ഭീകരൻ : ഇസ്രായേലിന്റെ സൂപ്പർ-സ്മാർട്ട് ക്രൂയിസ് മിസൈൽ ‘ഐസ് ബ്രേക്കർ’ സ്വന്തമാക്കാൻ ഇന്ത്യ

നോര്‍വെ ചെസ്സില്‍ ആറാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെതിരെ വിജയം നേടിയ ഗുകേഷ് കസേരയില്‍ നിന്നെഴുന്നേറ്റ് പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നു (ഇടത്ത്) പരാജയം താങ്ങാനാവാതെ മേശയില്‍ ആഞ്ഞിടിക്കുന്ന മാഗ്നസ് കാള്‍സന്‍ (നടുവില്‍) രണ്ടാമതും മാഗ്നസ് കാള്‍സന്‍ മേശയില്‍ ആഞ്ഞിടിക്കുന്നു (വലത്ത്)

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ലോക ചെസ് കിരീടം വെറുതെ നേടിയെടുത്തതല്ലെന്ന് കാള്‍സന് മനസ്സിലായിക്കാണണം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലായ ഓപ്പറേഷൻ സിന്ദൂർ ; സൈന്യത്തിന് കരുത്തായത് റെഡ് ടീമിങ് ; ഇന്ത്യയുടെ രഹസ്യ പോരാളികൾ

കറാച്ചിയിൽ ഭൂകമ്പം അനുഭവപ്പെട്ടത് മൂന്ന് തവണ : ജനങ്ങൾ പരിഭ്രാന്തിയിലായി

ഫ്രാൻസിൽ ശരീയത്ത് നിയമം നടപ്പാക്കണം : സർക്കാർ സംവിധാനങ്ങളിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ കയറിക്കൂടുന്നതായി റിപ്പോർട്ട്

തഗ് ലൈഫിന്റെ റിലീസ് ഉറപ്പാക്കാൻ നിർദ്ദേശം നൽകണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് നടൻ കമൽഹാസൻ

ബോളിവുഡ് ബാദ്‌ഷായുടെ സ്റ്റൈലിഷ് എൻട്രി, ഒറ്റ സ്റ്റില്ലുകൊണ്ട് സോഷ്യൽ മീഡിയയെ തൂക്കി ഷാരൂഖ്

നീറ്റ്, ജെഇഇ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് സ്വപ്‌നം കാണുന്നവര്‍ക്കായി ക്രിസാലിസ് മെർകുറി അക്കാദമിയുടെ സ്‌കോളര്‍ഷിപ്പ്

നിലമ്പൂരിൽ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാ‍ർത്ഥി അഡ്വ.മോഹൻ ജോർജ്ജ്

ട്രാൻസ്ജെൻഡർ രക്ഷിതാക്കളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മ, അച്ഛൻ പദം ഒഴിവാക്കി; നിർണായക വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies