മംഗലാപുരം: യുവമോര്‍ച്ച നേതാവ് പ്രവീണിനെ വെട്ടിക്കൊന്ന കേസില്‍ പോലീസ് ഇസ്ലാമിസ്റ്റുകളുടെ പങ്ക് അന്വേഷിക്കുന്നു. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരില്‍ ഇസ്ലാമിക ഭീകരര്‍ വെട്ടിക്കൊന്ന കനയ്യലാലിനെ പിന്തുണച്ച് പ്രവീണ്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. അതാണോ കൊലയ്ക്കു കാരണമെന്നും പോലീസ് സംശയിക്കുന്നു. ഈ ദിശയിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കനയ്യ ലാലിനെ പിന്തുണച്ച് ജൂണ്‍ 29ന് പ്രവീണ്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റില്‍ കനയ്യ ലാലിനെ പിന്തുണയ്ക്കുക മാത്രമല്ല, ജിഹാദിസ്റ്റുകളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ബന്ധം പരിശോധിക്കുകയാണെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി അര്‍ഗ ജ്ഞാനേന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: