ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരസഹകരണ മന്ത്രി അമിത് ഷാ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) ജവാന്മാര്ക്ക് സ്ഥാപക ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. രാജ്യത്തിന്റെ സുരക്ഷിതത്വം നിലനിര്‍ത്തുന്നതില്‍ സിആര്‍പിഎഫ് അതുല്യമായ സംഭാവനകള്‍ നല്‍കിയെന്ന് മാത്രമല്ല, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന ധീരതയുടെ മഹത്തായ ചരിത്രം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആഭ്യന്തരമന്ത്രി ട്വീറ്റ് ചെയ്തു.
സിആര്‍പിഎഫിലെ ജവാന്മാരെ അദ്ദേഹം അഭിനന്ദിച്ചു. ഒപ്പം, അവരുടെ രാഷ്ട്രത്തിനായുള്ള സേവനത്തെയും സമര്‍പ്പണത്തെയും അഭിവാദ്യവും ചെയ്തു. 1939 ജൂലൈ 27 ന് ക്രൗണ്‍ റെപ്രസന്റേറ്റീവ് പോലീസ് എന്ന നിലയില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേന സ്ഥാപിതമായി.
സ്വാതന്ത്ര്യാനന്തരം, 1949 ഡിസംബര്‍ 28ന് പാര്‍ലമെന്റിന്റെ നിയമപ്രകാരം ഈ സേനയെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് എന്ന് നാമകരണം ചെയ്തു. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യത്തിന്റെ മാറുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ സേനയ്ക്ക് ബഹുമുഖമായ പങ്ക് വിഭാവനം ചെയ്തിരുന്നുവെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: