തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സിവില്‍ അക്കാദമിയില്‍ ഐഎഎസ് കോച്ചിങ്ങിനു മുസ്ലിം വിഭാഗത്തിന് 50 ശതമാനം സംവരണം നല്കിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മലപ്പുറം ശാഖയുടെ നടപടിക്കെതിരെ കേരള സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് നല്കിയ പരാതിയിലാണ് നടപടി.
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്യാരിയര്‍ ജസ്റ്റിസ് ആന്‍ഡ് റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ എന്നിവരോടാണ് 2007ലെ പട്ടികജാതികള്‍ക്കും പട്ടിക ഗോത്രവര്‍ഗങ്ങള്‍ക്കും വേണ്ടിയുള്ള കേരള സംസ്ഥാന കമ്മിഷന് ആക്ടിലെ ഒന്‍പതാം വകുപ്പ് പ്രകാരം റിപ്പോര്‍ട്ട് തേടിയത്.
മതസംവരണം ഭരണഘടനാ വിരുദ്ധമാണെന്നും സാമൂഹ്യനീതി അട്ടിമറിക്കലാണെന്നും പട്ടികജാതി മോര്‍ച്ച ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് 80-20 എന്ന അനുപാതത്തിലാക്കിയ നടപടി വിവേചനമാണെന്ന് കാട്ടി ഹൈക്കോടതി റദ്ദാക്കിയ കാര്യവും സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണമെടുത്തു ഒരു മതവിഭാഗത്തിന് മാത്രം നല്‍കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും പരാതിയില്‍ ഷാജുമോന്‍ വട്ടേക്കാട് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: