കോഴിക്കോട് : ചട്ട വിരുദ്ധമായി സിപിഎം പ്രാദേശിക നേതാവിന്റെ കെട്ടിടത്തിന് നമ്പറിട്ടു നല്കിയെന്നതില് കേസെടുത്ത് പോലീസ്. കോഴിക്കോട് മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയയും എരിഞ്ഞപ്പലം സ്വദേശിയുമായ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് നഗരസഭ അനധികൃതമായി നമ്പറിട്ട് നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഫ്രാന്‍സിസ് റോഡിലുള്ള ഈ കെട്ടിടത്തിന് ചട്ടലംഘനത്തിന്റെ പേരില്‍ വര്‍ഷങ്ങളായി അധികൃതര്‍ നമ്പറിട്ട് നല്‍കിയിരുന്നില്ല. തുടര്‍ന്ന് അടുത്തിടെ ഷെരീഫ് ഇത് പുതുക്കി പണിയുകയും തന്റെ സ്വാധീനം ഉപയോഗിച്ച് കെട്ടിടത്തിന് നമ്പര്‍ നേടുകയുമായിരുന്നു. കെട്ടിടവുമായി ബന്ധപ്പെട്ടുള്ള കോര്‍പ്പറേഷനിലെ മുന്‍ രേഖകളിലെല്ലാം മാറ്റം വരുത്തിക്കൊണ്ടാണ് ഷെരീഫ് പുതിയ നമ്പര്‍ കൈപ്പറ്റിയത്.
സംഭവത്തില്‍ കോര്പ്പറേഷന് സെക്രട്ടറി തന്നെയാണ് നിലവില്‍ പരാതി നല്‍കിയിരിക്കുന്നത്. കോര്പ്പറേഷന് അനധികൃത കെട്ടിട നമ്പര്‍ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിനാണ് അന്വേഷണച്ചുമതല. എന്നാല്‍ കെട്ടിടനമ്പര്‍ സംബന്ധിച്ച രേഖകളുടെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടെന്നാണ് പോലീസ് പറയുന്നത്. അനധികൃതമായി കെട്ടിടത്തിന് നമ്പര്‍ ഇട്ട് നല്കല് വിവാദമായിട്ടും പോലീസ് അന്വേഷണം മന്ദഗതിയിലാണ്. ഇതുവരെ ഒരു കേസില്‍ മാത്രമാണ് പ്രതികളെ പിടികൂടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: