ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് നല്കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ദല്‍ഹി പൊലീസ് സ്വതന്ത്ര പത്രപ്രവര്ത്തകന് രവി നായര്‍ക്ക് അറസ്റ്റ് വാറന്റ് നല്കി. ഗുജറാത്തിലെ ഗാന്ധിനഗര്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് അറസ്റ്റ് വാറണ്ട്. അവിടെയുള്ള പൊലീസ് സ്റ്റേഷനിലാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ചയും അദാനിയ്ക്കെതിരെ രവിനായര്‍ ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് കാണുക
രണ്ട് കോടി ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ അദാനിക്ക് എന്‍ടിപിസി ഓര്‍ഡര്‍ നല്കിയിരിക്കുന്നു എന്നതായിരുന്നു ഈ ട്വീറ്റ്. നിരന്തരം സമൂഹമാധ്യമങ്ങളിലും അദാനി വിരുദ്ധ വാര്‍ത്തകളും മോദി സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളും രവിനായര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.
ബിജെപിയുടെ സാമ്പത്തിക നയങ്ങളെയും അദാനി ഗ്രൂപ്പിന്റെ ബിസിനസ് ഇടപാടുകളെയും നിരന്തരം വിമര്‍ശിക്കുന്ന ജേണലിസ്റ്റാണ് രവി നായര്‍. ഫ്രീ ലാന്‍സ് ജേണലിസ്റ്റായ അദ്ദേഹം ദി വൈര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി ബിജെപി വിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ എഴുതുന്ന ജേണലിസ്റ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: