ലഖ്നോ:ശിവഭക്തരായ കന്‍വാരിയകള്‍ക്ക് ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥര്‍ പുഷ്പവൃഷ്ടി നടത്തുന്നതിനെതിരെ ജേണലിസ്റ്റ് ബര്‍ഖാ ദത്ത്. “കന്‍വാരിയകള്‍ക്ക് പൂ വിതറും. പക്ഷെ പൊതു ഇടങ്ങളിലെ നമാസിനെ എതിര്‍ക്കും”- ബര്‍ഖാ ദത്ത് ട്വിറ്ററില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും യോഗിയെയും ശക്തമായ വിമര്‍ശിച്ചിരുന്നു.
കടുത്ത ശിവഭക്തരാണ് കന്‍വാരിയകള്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഗംഗാനദിയില്‍ നിന്നും ജലം ശേഖരിക്കാനാണ് കന്‍വാരിയകള്‍ വര്‍ഷത്തിലൊരിയ്ക്കല്‍ യാത്ര ചെയ്യുന്നത്. അവര്‍ പിന്നീട് അവരവരുടെ സ്ഥലത്തുള്ള ശിവക്ഷേത്രത്തില്‍ ഈ ജലം സമര്‍പ്പിക്കാനാണ് അവര്‍ ഗംഗാജലം ശേഖരിക്കുന്നത്. ഇവരില്‍ ചിലര്‍ ജാര്‍ഖണ്ഡിലെ ദിയോഗര്‍, ബൈദ്യനാഥ്, കാശി വിശ്വനാഥക്ഷേത്രം, പുരാ മഹാദേവ, മീററ്റിലെ ഒഗര്നാഥ് ക്ഷേത്രം എന്നീ പ്രസിദ്ധ ശിവക്ഷേത്രങ്ങളിലും ഈ ഗംഗാജലം അര്‍പ്പിക്കും. ഈ വര്‍ഷം ജൂലായ് 14ന് ആരംഭിച്ച കന്‍വാര്‍ യാത്ര ജൂലായ് 26ന് അവസാനിക്കും. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ഉന്നതോദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഹെലികോപ്റ്ററില്‍ പോയി കന്‍വാരിയകള്‍ക്ക് പോകുന്ന പാതയില്‍ പുഷ്പവൃഷ്ടി നടത്തിയിരുന്നു.
ഇത് ലിബറലുകളെയും ലെഫ്റ്റിസ്റ്റുകളെയും ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് മുകളില്‍ സൂചിപ്പിച്ച ജേണലിസ്റ്റ് ബര്‍ഖാ ദത്തിന്റെ ട്വിറ്ററിലെ പ്രതികരണം.
എന്നാല്‍ ഇതിന് ബര്‍ഖാ ദത്തിന് ശക്തമായ മറുപടി ട്വിറ്ററിലൂടെ നല്‍കിയത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ കുമാറാണ്.
എന്തുകൊണ്ട് കന്‍വാരിയകള്‍ക്ക് പുഷ്പവൃഷ്ടി നടത്തുന്നതും പൊതു ഇഠങ്ങളിലെ നമാസിനെ എതിര്‍ക്കുകയും ചെയ്യുന്നു എന്നതിന് മൃത്യുഞ്ജയ കുമാര്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ: “ഭോലേനാഥിന്റെ (ശിവഭഗവാന്റെ) ഭക്തരായ കന്‍വാരിയകള്‍ വര്‍ഷത്തില്‍ ഒരുമാസത്തില്‍ മാത്രമാണ് എത്തുന്നത്. അവര്‍ സ്ഥിരമായി റോഡില്‍ ഇരിക്കാന്‍ വരുന്നവരല്ല.രണ്ടിനെയും ശരിയായി താരതമ്യം ചെയ്യൂ, ബര്‍ഖാ ദത്ത്…”
1980ല്‍ വളരെ കുറച്ച് കന്‍വാരിയകളെ ഉണ്ടായിരുന്നുള്ളൂവെങ്കില്‍, 2011ല്‍ 1.2 കോടി കന്‍വാരിയകള്‍ ഗംഗാജലം ശേഖരിച്ചിരുന്നു. ഇപ്പോള്‍ ദല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്, പഞ്ചാബ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കന്‍വാരിയകള്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: