മഞ്ചേശ്വരം: മഞ്ചേശ്വരം സ്വദേശി മുഹമ്മദ് എന്ന ബാവയെ ഭാഗ്യം തേടിയെത്തിയത് കടം വീട്ടാനായി വീട് വിറ്റ് ടോക്കണ്‍ വാങ്ങാനൊരുങ്ങവേ. സംസ്ഥാന സര്‍ക്കാര്‍ ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ബാവയ്ക്ക് ലഭിച്ചത്. ഭാര്യയും നാല് പെണ്മക്കളും ഒരു മകനും അടങ്ങുന്നതാണ് ബാവയുടെ കുടുംബം. രണ്ട് മക്കളുടെ വിവാഹം കഴിഞ്ഞതോടെ കടബാധ്യതയായി. കോവിഡ് പ്രതിസന്ധിയില്‍ സ്ഥലം ബ്രോക്കറായിരുന്ന ബാവയ്ക്ക് ഉണ്ടായിരുന്ന വരുമാനവും നിലച്ചിരുന്നു.
ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടവും മുടങ്ങിയതോടെയാണ് വീട് വിറ്റ് കടങ്ങള്‍ വീട്ടാന്‍ തീരുമാനിച്ചത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി ബാവയെയും കുടുംബത്തെയും ഭാഗ്യം തേടിയെത്തിയത്. മഞ്ചേശ്വരം ഹൊസങ്കടിയിലെ എംആര്‍ രാജേഷിന്റെ ലക്കി സ്റ്റാളില്‍ നിന്നാണ് ബാവ 50 രൂപ നല്കി ടിക്കറ്റെടുത്തത്. ടിക്കറ്റ് ഗേറുക്കട്ട കോ-ഓപ്പറേറ്റീവ് ബാങ്കിന് കൈമാറി. ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ ഇതുവരെയുള്ള അധ്വാനത്തിലൂടെ സ്വരൂക്കൂട്ടിയ ഏക സമ്പാദ്യമായ വീട് വിറ്റ് താനും കുടുംബവും വാടകവീട്ടിലേക്ക് മാറിയേനെയെന്ന് മുഹമ്മദ് പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: