അഹമ്മദാബാദ്: ഗുജറാത്തിലെ വ്യാജ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. 32 പേര് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഇതില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. ബോറ്റാഡ്,ഭാവ് നഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഇവരുള്ളത്. മദ്യം വിറ്റതിന് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മദ്യം കഴിച്ചവര്‍ ഗ്രാമ പ്രദേശത്തുള്ളവരാണ്. വ്യാജ മദ്യ നിര്‍മ്മാണത്തിന് മെത്തനോള്‍ എത്തിച്ചു നല്‍കിയത് ജയേഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എഎംഒഎസ് കെമിക്കല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് 600 ലിറ്റര്‍ എത്തിച്ചെന്ന് ആണ് ഇയാളുടെ മൊഴി. ദുരന്തം ഉണ്ടായ റോജിദ് എന്ന ഗ്രാമത്തില്‍ വ്യാജമദ്യ നിര്‍മാണം നടന്നുവരുന്നുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു. മദ്യ ദുരന്തം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒരു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: