കൊല്‍ക്കൊത്ത: പഠിക്കാതിരുന്നതിന് ദേഷ്യം വന്ന അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ ചെവി പിടിച്ചപ്പോള്‍ ഹിജാബ് അല്‍പം സ്ഥാനം തെറ്റി. പിറ്റേന്ന് ഹിജാബ് ഊരിക്കളഞ്ഞു എന്നാരോപിച്ച് പെണ്‍കുട്ടിയുടെ രക്ഷിതാക്കളും മറ്റ് ആളുകളും ചേര്‍ന്ന് സംഘമായി അധ്യാപികയെ മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തു.
ബംഗാളിലെ തെക്കന്‍ ദിനജ് പൂര്‍ ജില്ലയിലെ ത്രിമോഹിനി പ്രതാപ് ചന്ദ്ര സ്കൂളിലാണ് സംഭവം. ഹെഡ്മാസ്റ്ററുടെ ഓഫീസിന് മുന്‍പില്‍ തടിച്ചുകൂടിയ സംഘം പിന്നീട് അധ്യാപിക ഇരിക്കുന്ന പൊതു മുറിയിലേക്ക് ഇരച്ചു കയറി. അധ്യാപികയെ സംഘം മര്‍ദ്ദിക്കുകയും സാരി അഴിച്ചുമാറ്റി വിവസ്ത്രയാക്കാനും ശ്രമം നടന്നു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ന്യൂസ് 18 ടിവി ചാനലിന്റെ വീഡിയോ കാണാം.
ഇതേക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്തതായി ദക്ഷിണ്‍ ദിനജ് പൂരിലെ എസ് പി രാഹുല്‍ ഡേ പറഞ്ഞു. അതിക്രമിച്ച് കയറിയതിനും സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകന്ത മജുംദാര്‍ ഈ സംഭവത്തില്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ ചെവിപിടിക്കുന്നതിനിടയിലാണ് ഹിജാബ് സ്ഥാനം തെറ്റിയതെന്ന് സുകന്ത മജുംദാര്‍ പറഞ്ഞു. അധ്യാപികയ്‌ക്ക് പഠിയ്‌ക്കാത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ ശകാരിക്കാന്‍ അവകാശമുണ്ടെന്ന് ബിജെപി നേതാവ് പ്രിയങ്ക ടിബ്രേവാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: