ന്യൂദല്‍ഹി: വിലക്ക് ലംഘിച്ച് ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്. കേരളത്തില്‍ നിന്നുള്ള എംപിമാരായ രമ്യ ഹരിദാസ്, ടിഎന്‍ പ്രതാപന്, കൂടാതെ മാണിക്കം ടാഗോറിനും ജ്യോതി മണിക്കും സസ്പെന്ഷന് ലഭിച്ചു. ഈ സമ്മേളന കാലയളവ് തീരുന്നത് വരെയാണ് സസ്പെന്ഷന്.
സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് പാര്‍ലമെന്ററി ബോര്‍ഡ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എംപിമാര്‍ ഉയര്‍ത്തുന്ന വിഷയത്തില്‍ മൂന്നു മണിക്കുശേഷം ചര്‍ച്ചയ്ക്ക് അവസരം തരാമെന്നും എന്നാല്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം അനുവദിക്കില്ലെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ പ്ലക്കാര്‍ഡ് മാറ്റാന്‍ എംപിമാര്‍ തയാറായില്ല. ഈ വിലക്ക് ലംഘിഘിച്ചാണ് ഇവര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് എംപിമാരെ സസ്പെന്റ് ചെയ്തത്.
ഇത്തരം പ്രതിഷേധങ്ങള്‍ എല്ലാ സമ്മേളനകാലത്തും പതിവുള്ളതാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് നടന്ന പ്രതിഷേധം കടന്നുപോയെന്നും പ്രവര്‍ത്തകര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: