ന്യൂദല്‍ഹി: വിദേശയാത്ര ചെയ്യാത്ത ദല്‍ഹി സ്വദേശിയായ 34കാരന് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് നടത്തിയ യോഗത്തില്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി.
രാജ്യത്തെ നാലാമത്തെ മങ്കിപോക്സ് കേസാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു കേസുകള്‍ കേരളത്തിലാണ്. രോഗിയെ കൃത്യമായി നിരീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം ദല്‍ഹി സര്‍ക്കാരിന് നിര്‍ദേശം നല്കി. രോഗബാധിതനായ യുവാവ് കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശില്‍ ഒരു ബാച്ചിലര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
ദല്‍ഹിയിലെ ലോക് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പ്രത്യേക ബ്ലോക്കിലാണ് ചികിത്സ നല്‍കുന്നത്. ഇയാളുമായി അടുത്തിടപെഴകിയ ആളുകളെ വീടുകളില്‍ ക്വാറന്റൈന് ചെയ്തിരിക്കുകയാണ്. യുവാവിന് പനിയും തൊലിയില്‍ പാടുകളും ഉണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ സുരേഷ് കുമാര്‍ അറിയിച്ചു. കേരളത്തിലെ അസുഖബാധിതരെല്ലാം യുഎഇയില്‍ നിന്ന് വന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: