ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ മുസ്ലീങ്ങളുടെ ശവകുടീരം നശിപ്പിച്ച സംഭവത്തില്‍, രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കമല്‍, ആദില്‍ എന്നീ സഹോദരങ്ങളാണ് അറസ്റ്റിലായത്. കന്‍വാര്‍ യാത്രയ്‌ക്കിടെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനായിരുന്നു ഇരുവരുടേയും ശ്രമമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാവി വസ്ത്രം ധരിച്ചാണ് ഇവര്‍ അക്രമത്തിനെത്തിയത്. ഇതോടെ ഹിന്ദുക്കളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു വ്യാപക പ്രചാരണം.
എന്നാല്‍, സിസിടിവി ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയത്. കാവിനിറത്തിലുള്ള തലയില്‍ കെട്ടുമായാണ് ഇവര്‍ ആക്രമണം നടത്തിയത്. വര്‍ഗീയ കലാപമാണ് ഇതിലൂടെ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്നും, സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ജാഗ്രത കര്‍ശനമാക്കിയതായും പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഷെര്‍ക്കോട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ജലാല്‍ ഷാ മസാര്‍ ആക്രമിക്കുകയും ഇവിടെയുള്ള വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഭുരെ ഷാ മസാര്‍, ഖുതുബ് ഷാ മസാര്‍ എന്നിവിടങ്ങളിലും സമാനമായ സംഭവങ്ങള്‍ നടന്നതായി പോലീസിന് വിവരം ലഭിച്ചു. സംഭവത്തില്‍ അതീവ ജാഗ്രതയിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: