പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0 ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 311 റണ്‍സ് നേടി. അക്സര്‍ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യ 2 പന്തുകള്‍ ശേഷിക്കെ ലക്ഷ്യത്തിലെത്തി. സ്കോര്‍ 50 ഓവര്‍ വെസ്റ്റിന്‍ഡീസ് 311/6, ഇന്ത്യ 49.4 ഓവര്‍ 312/ 8.സഞ്ജു സാംസണ് 54, ശ്രെയസ് അയ്യര്‍ 63,അക്സര്‍ പട്ടേല്‍ 35 പന്തില്‍ 64 എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലക്ഷ്യത്തിലെത്തിയത്.
മികച്ച ടോട്ടല്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് ആശാവഹമായ തുടക്കമായിരുന്നില്ല ലഭിച്ചത്. ശുഭ്മാന്‍ ഗില്‍ ഒരുവശത്ത് നന്നായി തുടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന് ഇഴഞ്ഞു. 11 ഓവറില്‍ സ്കോര്‍ 48ല്‍ നില്‍ക്കെ ധവാന് (31 പന്തില്‍ 13) പുറത്ത്. അധികം വൈകാതെ ഗില്ലും(49 പന്തില്‍ 43), സൂര്യകുമാര്‍ യാദവും (എട്ട് പന്തില്‍ 9) പുറത്തായി.
നാലാം വിക്കറ്റില്‍ സഞ്ജു സാംസണ്, ശ്രെയസ് അയ്യര്‍ കൂട്ടുകെട്ടാണ്(99 റണ്‍സ്) വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. ശ്രെയസ് അയ്യര്‍ 63, മലയാളി താരം സഞ്ജു സാംസണ് 54, അക്സര്‍ പട്ടേല്‍ 35 പന്തില്‍ 64 എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലക്ഷ്യത്തിലെത്തിയത്. ശ്രേയസാണ് ആദ്യം പുറത്തായത്. 39ാം ഓവറില്‍ സ്കോര്‍ 205ല്‍ നില്‍ക്കെ സഞ്ജു അപ്രതീക്ഷിതമായി റണ്ണൗട്ടായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. മൂന്ന് വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. എന്നാല്‍ തോറ്റെന്നുറച്ചുടത്തുനിന്ന് ദീപക് ഹൂഡയെ(36 പന്തില്‍ 33) കൂട്ടുപിടിച്ച് അക്ഷര്‍ നടത്തിയ വെടിക്കെട്ടില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തി. ഗില്‍ 43, ദീപക് ഹൂഡ 33 റണ്‍സും നേടി. വെസ്റ്റിന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫ് കൈല്‍ മേയേഴ്സ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി.
ഷായ് ഹോപ്പിന്റെ സെഞ്ചുറിയാണ് വിന്‍ഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന് (74) മികച്ച പ്രകടനം പുറത്തെടുത്തു.മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാര്‍ വിന്‍ഡീസിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹോപ്പ് കെയ്ല്‍ മയേഴ്സ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ദീപക് ഹൂഡ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാമനായി ക്രീസിലെത്തിയ ഷംറ ബ്രൂക്സ് (35) ഹോപ്പിന് പിന്തുണ നല്കി. എന്നാല്‍ അക്സര്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചു. ബ്രൂക്ക്സിനെ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ച് അക്സര്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. ബ്രന്‍ഡന്‍ കിംഗ് (0) വേഗത്തില്‍ മടങ്ങി.
മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാര്‍ വിന്‍ഡീസിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹോപ്പ് കെയ്ല്‍ മയേഴ്സ് സഖ്യം 65 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ദീപക് ഹൂഡ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാമനായി ക്രീസിലെത്തിയ ഷംറ ബ്രൂക്സ് (35) ഹോപ്പിന് പിന്തുണ നല്കി. എന്നാല്‍ അക്സര്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചു. ബ്രൂക്ക്സിനെ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ച് അക്സര്‍ പട്ടേല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. ബ്രന്‍ഡന്‍ കിംഗ് (0) വേഗത്തില്‍ മടങ്ങിയെങ്കിലും പുരാന്റെ ഇന്നിംഗ്സ് വിന്‍ഡീസിന് തുണയായി.പുരാനെ ബൗള്‍ഡാക്കി ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. റോവ്മാന്‍ പവല്‍ (13) പെട്ടന്ന് മടങ്ങിയെങ്കിലും റൊമാരിയ ഷെഫേര്‍ഡ് (15) അകെയ്ല്‍ ഹൊസീന് (6) എന്നിവരുടെ ഇന്നിംഗ്സ് 300 കടക്കാന്‍ സഹായിച്ചു.
ഷാര്‍ദുല്‍ മൂന്ന് വിക്കറ്റ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനം ഇന്ത്യ മൂന്ന് റണ്‍സിന് ജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: