ന്യൂദല്‍ഹി: കോണ്‍ഗ്രസിന് താല്പര്യം സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും മാത്രമാണെന്നും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും മുന്‍പ് തൃണമൂലിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെന്നും ബിജെപി നേതാവും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അതുകൊണ്ടാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാതെ വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ തീരുമാനിച്ചത്. – ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ബംഗാളിലെ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ആണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയും ജഗ്ദീപ് ധന്‍കറും തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയെ കണ്ടിരുന്നു. ഇതാണ് തൃണമൂലിന്റെ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ഹിമന്ത ബിശ്വ ശര്‍മ്മ നിഷേധിച്ചു. പകരം ഘടകകക്ഷികളെ വേണ്ടതുപോലെ മാനിക്കാത്ത കോണ്‍ഗ്രസിന്റെ അഹങ്കാരമാണ് തൃണമൂലിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിനെ തുല്ല്യപങ്കാളിയായി കാണാന്‍ കോണ്‍ഗ്രസ് തയ്യാറല്ലാത്തതിനാലാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യേണ്ടെന്ന് തൃണമൂല്‍ തീരുമാനിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കൂടിയാലോചിക്കാതെ കോണ്‍ഗ്രസ് വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് 20 മിനിറ്റ് മുന്‍പേ പ്രഖ്യാപിച്ചിരുന്നുവെന്നും ഡെറിക് ഒബ്രിയാന് കുറ്റപ്പെടുത്തി.
“മാര്‍ഗരറ്റ് ആല്‍വയെ ബഹുമാനമുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച രീതിയും ശൈലിയും ഞങ്ങള്‍ എതിര്‍ക്കുകയാണ്.”- ഡെറിക് ഒബ്രിയാന് പറഞ്ഞു. പ്രതിപക്ഷത്തില്‍ കോണ്‍ഗ്രസിനോളം തുല്ല്യപ്രാധാന്യമുള്ള പാര്‍ട്ടിയായിട്ടും തൃണമൂലിനെ കോണ്‍ഗ്രസ് കണക്കാക്കുന്നില്ലെന്നതില് എതിര്‍പ്പുണ്ടെന്നും ഡെറിക് ഒൂബ്രിയാന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: