ന്യൂദല്‍ഹി: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ അന്താരാഷ്‌ട്ര എന്‍ജിഒ ആംനസ്റ്റി ഇന്ത്യയിലേയക്ക് 51 കോടിയിലധികം കൊണ്ടു വന്നു. വിവിധ വിഷയങ്ങളില്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, ക്യാമ്പയിനുകള്‍ സംഘടിപ്പിക്കല്‍,സാങ്കേതിക സേവനങ്ങള്‍ എന്നവയുടെ പേരിലാണ് കോടികള്‍ ഒഴുക്കിയത്. ‘കശ്മീര്‍: ആക്‌സസ് ടു ജസ്റ്റിസ്’, ‘ജസ്റ്റിസ് ഫോര്‍ 1984 സിഖ് കൂട്ടക്കൊല’, എന്നീ പദ്ധതികളുടെ പേരു പറഞ്ഞ് വലിയ തോതിലാണ് പണം എത്തിയത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ന്യൂഡല്‍ഹിയിലെ പ്രത്യേക കോടതിയെ അറിയിതാണിത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് (എഐഐപിഎല്‍), ഇന്ത്യന്‍സ് ഫോര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ട്രസ്റ്റ് (ഐഎഐടി), എന്നിവയുടെ മുന്‍ സിഇഒമാരായ ജി അനന്തപത്മനാഭന്‍, ആകാര്‍ പട്ടേല്‍ എന്നിവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിന്് ഇഡി കേസ് ഫയല്‍ ചെയ്തിരുന്നു.
ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി, 1999ല്‍ ലാണ് ഇന്തയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റ് (എഐഐഎഫ്ടി) സ്ഥാപിച്ചു. 2011ല്‍ വിദേശ നാണയ വിനിമയ നിയമം (എഫ്‌സിആര്‍എ) പ്രാബല്യത്തില്‍ വന്നപ്പോള്‍, ഫൗണ്ടേഷന്‍ ട്രസ്റ്റ്ിന് വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിനുള്ള അധികാരം നഷ്ടമായി
തുടര്‍ന്ന് 2012ല്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായഫാര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ട്രസ്റ്റ് (ഐഎഐടി) സ്ഥാപിച്ചു, പിന്നീട് 2013ല്‍ സോഷ്യല്‍ സെക്ടര്‍ റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി & സപ്പോര്‍ട്ട് സര്‍വീസസ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ്-എഐഐപിഎല്‍ എന്ന ലാഭേച്ഛയുള്ള വാണിജ്യ സ്ഥാപനവും സ്ഥാപിച്ചതായി ഇഡി കുറ്റപത്രത്തില്‍ പറയുന്നു.
രണ്ട് സ്ഥാപനങ്ങള്‍ക്കും ഒരേ കമ്പനി ഭാരവാഹികളായിരുന്നു, ഒരേ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. രണ്ട് സ്ഥാപനങ്ങളും സ്ഥാപിതമായതോടെ, എഐഐപിഎല്ലിലെ 99.8% ഓഹരികളും ഐഎഐടി വാങ്ങി, ബാക്കിയുള്ളവ ഐഎഐടി ട്രസ്റ്റികളുടെ കൈവശമാണെന്നും ഇഡി പറയുന്നു.
2015ല്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ യുകെ എഐഐപിഎല്ലില്‍ എഫ്ഡിഐ വഴി 10 കോടി രൂപ നിക്ഷേപിച്ചു. ഇതില്‍ ഒമ്പത് കോടി രൂപ എഐഐപിഎല്‍ സ്ഥിരനിക്ഷേപമാക്കി മാറ്റി.ഈ സ്ഥരനിക്ഷേപം കാണിച്ച് എന്‍ജിഒ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ഒരു ബാങ്കില്‍ നിന്ന് 14 കോടിയിലധികം രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും പ്രയോജനപ്പെടുത്തി.
ഇത് എഫ്‌സിആര്‍എ ലംഘിച്ചുള്ള ഇടപാടുകളായിരുന്നു. ഇതിലൂടെ എഐഐപിഎല്ലിനും ഐഎഐടിക്കും ലഭിച്ച മുഴുവന്‍ പണവും കുറ്റകൃത്യത്തിന്റെ വരുമാനമാണെന്നാണ് ഇഡി കോടതിയില്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: