കൊളംബോ: കോടികളുടെ കടം നല്കി ചൈന വശീകരിച്ച രാജപക്സ കുടുംബം പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ ഒരൊറ്റ ചൈനക്കാരനും ആ വഴിക്കു വന്നില്ല. ഇപ്പോള്‍ രാജപക്സെ കുടുംബം ശ്രീലങ്ക വിട്ടോടിപ്പോയി.
ശ്രീലങ്ക വലിയ സാമൂഹ്യസംഘര്ഷങ്ങളിലും രാഷ്ട്രീയ അസ്ഥിരതയിലും ഇളകിമറിയുമ്പോള് ചൈനീസ് സര്‍ക്കാര്‍ ഈ വഴിക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല. ഇപ്പോള്‍ റെനില്‍ വിക്രമസിംഘെയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ എത്തിയതോടെ തുറമുഖത്തിന്മേലുള്ള അവകാശം സ്ഥാപിക്കാനാണ് ചൈനയുടെ കപ്പല്‍ വരുന്നതെന്ന് പറയുന്നു.
ശ്രീലങ്ക കുറച്ചൊന്നു ശാന്തമായതോടെയാണ് കഴുക്കോലൂരാന്‍ ചൈന എത്തുന്നത്. ചൈനയുടെ ഒരു കപ്പല്‍ ശ്രീലങ്കയില്‍ ഇപ്പോള്‍ ചൈന സ്വന്തമാക്കിയ ഹംബന്‍ടോട്ട തുറമുഖത്ത് ആഗസ്ത് 11ന് എത്തുകയാണ്. ശ്രീലങ്കയെ കോടികള്‍ കടം നല്കി പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് ചൈനയാണെന്ന് പരക്കെ വിമര്‍ശനമുയരുന്നുണ്ട്.
ശ്രീലങ്കയില്‍ കോടികള്‍ നല്കി ചൈന പണിതുയര്‍ത്തിയ ഹംബന്‍ടോട്ട തുറമുഖം, കടം തിരിച്ചടക്കാതായപ്പോഴാണ് അതിന്റെ ഉടമസ്ഥാവകാശം ചൈന പിടിച്ചെടുത്തത്. തുറമുഖത്തിന്റെ ചുറ്റുമുള്ള സ്ഥലങ്ങളും ചൈന സ്വന്തമാക്കി. ഇപ്പോള്‍ ചൈനയുടെ ഒരു ശാസ്ത്രീയ ഗവേഷണ കപ്പല്‍ ആഗസ്ത് 11ന് ഹംബന്‍ടോട്ട തുറമുഖത്ത് എത്തുകയാണ്. ഒരാഴ്ച അവിടെ കിടന്നശേഷം ആഗസ്ത് 17ന് ഹംബന്‍ടോട്ട വിടും.
യുവാന്‍ വാങ് 5 എന്ന ചൈനയുടെ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ഉപഗ്രഹ നിരീക്ഷണം നടത്തും. ആഗസ്തിലും സെപ്തംബറിലും ഈ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുമെന്നറിയുന്നു.
ഈയടുത്തയിടെ ചൈനയുടെ മുങ്ങിക്കപ്പലുകളുടെയും നാവികക്കപ്പലുകളുടെയും സാന്നിധ്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വര്‍ധിച്ചു വരുന്നതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: