Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശാസ്ത്രം സത്യമാണ്, വിശ്വാസവും

ശാസ്ത്രത്തിന്റെ വഴിയില്‍ നിന്നും ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും വഴിയിലേക്ക് മാറിയ എഴുത്തുകാരനാണ് ഡോ.ടി.ആര്‍.ശങ്കുണ്ണി. ഒരിക്കലും എഴുത്തിന് വിശ്രമം കൊടുത്തില്ല. പ്രായം 90 കളില്‍ എത്തിനില്‍ക്കുമ്പോഴും പുതിയൊരു നോവലിന്റെ രചനയ്‌ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമല അയ്യപ്പനെക്കുറിച്ചുള്ള ഈ നോവല്‍ നിര്‍ണ്ണായകമാകുമെന്ന് ടി.ആര്‍. ശങ്കുണ്ണി പറയുന്നു. പുതിയ നോവലിനെക്കുറിച്ച്, എഴുത്തിലേക്കു വന്ന വഴികളെക്കുറിച്ച്, വഴിമാറിയുള്ള നടത്തത്തെക്കുറിച്ചെല്ലാം സംസാരിക്കുകയാണ് ഈ എഴുത്തുകാരന്‍

Janmabhumi Online by Janmabhumi Online
Jul 24, 2022, 06:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

സുനീഷ് കെ.

ഒരു പ്രമുഖ പ്രസാധകര്‍ 2004 ല്‍ അതുവരെ പുറത്തിറങ്ങിയ അയ്യായിരത്തോളം മലയാളനോവലുകളില്‍നിന്നും എഴുപത്തഞ്ച് നോവലുകള്‍ തെരഞ്ഞെടുത്ത് നോവല്‍ കാര്‍ണിവല്‍ എന്ന സീരീസില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ മലയാളി അധികമൊന്നും കേട്ടിട്ടില്ലാത്ത ഒരു പുസ്തകം കൂടിയുണ്ടായിരുന്നു-നക്ഷത്ര ബംഗ്ലാവ്. 1972 ല്‍ പുറത്തിറങ്ങിയ നോവല്‍ പക്ഷേ, ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ചിലരെങ്കിലും വായിക്കുകയും നോവലിസ്റ്റിനെ തിരിച്ചറിയുകയും ചെയ്തിരുന്നു. നോവല്‍ കാര്‍ണിവലില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടും ‘നക്ഷത്രബംഗ്ലാവ്’ അധികമൊന്നും വായിക്കപ്പെട്ടതായി അറിവില്ല. എന്നാല്‍, മലയാളസാഹിത്യചരിത്രത്തില്‍ ആ നോവലിന് അടയാളപ്പെടുത്താന്‍ ചില മാനങ്ങളുണ്ടായിരുന്നു. എംടിയുടെയും മാധവിക്കുട്ടിയുടെയും ശൈലികളോട് ചേര്‍ന്നുനില്‍ക്കുന്ന ഭാഷാഭംഗിയിലൂടെ മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണമായ, അധികമാരും പറയാത്ത വിചിത്രവഴികളാണ് നോവല്‍ പറഞ്ഞത്.  

നമ്മുടെ സാമൂഹികപരിണാമത്തിന്റെ അത്രയൊന്നും വിദൂരമല്ലാത്തൊരു ഭൂതകാലത്തെ അടയാളപ്പെടുത്തുവാന്‍ നക്ഷത്രബംഗ്ലാവ് എന്ന നോവലിന് സാധിച്ചു. മരുമക്കത്തായത്തില്‍ നിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റത്തിന്റെ ഒരുകാലത്തുനിന്നുകൊണ്ട്, വിലക്കപ്പെട്ട ബന്ധങ്ങളുടെ പാപതീരത്തുകൂടെ ഇടറിനടക്കാന്‍ വിധിക്കപ്പെട്ട ചില ജീവിതങ്ങളെയാണ് ഈ നോവലില്‍ എഴുത്തുകാരന്‍ ഡോ.ടി.ആര്‍.ശങ്കുണ്ണി വരച്ചിട്ടത്. മരുമക്കത്തായത്തിന്റെ പരിണാമം, കുട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള കുടുംബഘടനയുടെ പൊളിച്ചെഴുത്ത്, മാപ്പിളകലാപത്തില്‍ ഇരയാക്കപ്പെട്ടവരുടെ ജീവിതത്തിന്റെ അനന്തരാഘാതങ്ങള്‍… ഇങ്ങനെ നക്ഷത്രബംഗ്ലാവ് അനേകം തലങ്ങളിലൂടെ വായിക്കാമായിരുന്നുവെങ്കിലും ചിലരെങ്കിലും എഴുത്തുകാരനെ ഈ നോവലിന്റെ പേരില്‍ വിമര്‍ശനവിധേയനാക്കി. ചില പരിചിതരായ വ്യക്തികളുടെ നിഴല്‍ വീണുകിടന്ന കഥാപാത്രങ്ങളാണ് എഴുത്തുകാരന് വിനയായത്. അതോടെ ശങ്കുണ്ണി മറ്റൊരുവഴിയിലേക്ക് എഴുത്തിനെ തിരിച്ചുവിട്ടു. പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാമായി പിന്നീട് എഴുത്തുഭൂമികയുടെ അവലംബം. കൃഷ്ണപക്ഷം എന്ന നോവല്‍ അനുവാചകപ്രീതികൊണ്ട് ശ്രദ്ധേയമായി. ശ്രീകൃഷ്ണനെ സാര്‍വജനീനപ്രീതിക്ക് ഇരിപ്പിടമായി അവതരിപ്പിക്കുവാന്‍ ശങ്കുണ്ണിക്ക് കഴിഞ്ഞെന്ന് നോവലിന്റെ മുഖവുരയില്‍ ഡോ.സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു.

വായനയോടുള്ള ശക്തമായ ആഭിമുഖ്യത്തില്‍ നിന്നാണ് ടി.ആര്‍.ശങ്കുണ്ണിയുടെ എഴുത്തിന്റെ തുടക്കം. പഠനവിഷയവും തുടര്‍ന്ന് ഏര്‍പ്പെടേണ്ടിവന്ന കര്‍മ്മമേഖലയും ശാസ്ത്രവൈജ്ഞാനികരംഗമായിരുന്നുവെങ്കിലും അവിടെയും തന്നിലെ എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കാനുള്ള അവസരം കിട്ടി. കാര്‍ഷികസര്‍വകലാശാലയുടെ ആദ്യത്തെ അസി.രജിസ്ട്രാറായി നിയമിതനായ ശങ്കുണ്ണി അവിടെ  പിന്നീട് പബ്ലിക് റിലേഷന്‍സ് ഓഫീസറായും പ്രവര്‍ത്തിച്ചു. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സ്ഥാപനത്തോടെ അതിന്റെ ആദ്യകാലപ്രവര്‍ത്തകരിലൊരാളായി. യുറീക്ക എന്ന കുട്ടികളുടെ വൈജ്ഞാനിക പ്രസിദ്ധീകരണത്തിന്റെ ആദ്യത്തെ പത്രാധിപരാകുവാന്‍ നിയോഗിക്കപ്പെട്ടതും ശങ്കുണ്ണിയാണ്. ശാസ്ത്രബോധം വളര്‍ത്തുകയെന്ന താത്പര്യത്തോടെ നിരവധി ബാലസാഹിത്യകൃതികളും ശാസ്ത്രകൃതികളും ഈ എഴുത്തുകാരന്‍ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരമടക്കമുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു. ശാസ്ത്രഗോപുരത്തിന്റെ രാജശില്‍പ്പികള്‍, ഹിതോപദേശകഥകള്‍, വേദസാക്ഷി, അഭിരാമപര്‍വം, ഞാന്‍ വൈദേഹി, കൃഷ്ണപക്ഷം, യാതനാപര്‍വം, സൂര്യഗായത്രി, രാജഗന്ധി എന്നിങ്ങനെ ശാസ്ത്രവൈജ്ഞാനികപുരാണസാഹിത്യവിഷയങ്ങളിലായി നിരവധി കൃതികളുടെ രചയിതാവായി ശങ്കുണ്ണി.  

  • എഴുത്തിനോടുള്ള താത്പര്യം എങ്ങനെയാണ് ഉണ്ടാകുന്നത്?

 ധാരാളം വായിക്കുമായിരുന്നു. സ്‌കൂള്‍ ലൈബ്രറിയില്‍നിന്നുമായിരുന്നു പ്രധാനമായും പുസ്തകങ്ങള്‍. വീട്ടില്‍ അതിനുള്ള സാഹചര്യമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ഒമ്പതു ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമായി പന്ത്രണ്ടുപേരായിരുന്നു. അച്ഛന്‍ ഞങ്ങളെയെല്ലാവരെയും പഠിപ്പിച്ചു. എഴുത്തിലേക്ക് വരാനുള്ള കാരണം ശരിക്കുപറഞ്ഞാല്‍ മാതൃഭൂമിയില്‍ വരുമായിരുന്ന ഉറൂബിന്റെ കഥകളായിരുന്നു. ഉമ്മാച്ചു അക്കാലത്തെ വായനക്കാരില്‍ വളരെ ചലനമുണ്ടാക്കി. അന്ന് പൊറ്റെക്കാടായിരുന്നു കഥയുടെ ആള്‍. തകഴിയുടെ കഥകളും വായിച്ചിരുന്നു.  

കാറളം ബാലകൃഷ്ണന്‍ എന്റെ മൂത്ത ജ്യേഷ്ഠനായിരുന്നു. അന്ന് സ്വാതന്ത്ര്യസമരകാലമാണ്. ബാലകൃഷ്ണന് എന്നേക്കാളും നാലുവയസ്സിന് മൂപ്പുണ്ട്.  കുറേശ്ശേ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നു. ഒരു പ്രോ-കമ്മ്യൂണിസ്റ്റായിട്ടാണ് വളര്‍ന്നത്. ഞങ്ങള്‍ ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളിലേക്ക് ഒരുമിച്ചാണ് പോകുക. രാഷ്‌ട്രീയപ്രവര്‍ത്തനം കാരണം അങ്ങേര് പത്താംക്ലാസില്‍ തോറ്റു. അക്കാലത്ത് ബാലകൃഷ്ണന്‍ ജയപ്രകാശ് നാരായണന്റെ ‘വൈ സോഷ്യലിസം’ എന്ന പുസ്തകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. പിന്നീട് ശാന്തിനികേതനില്‍ പോയി. ഈ അന്തരീക്ഷം ഞാനറിയാതെ എന്നെ സ്വാധീനിച്ചു. ധാരാളം വായിക്കാനുള്ള സാഹചര്യമുണ്ടായി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി കൃഷ്ണ ഹഥീസിങ്ങിന്റെ ‘വിത്ത് നോ റിഗ്രറ്റ്‌സ്’ എന്ന ആത്മകഥയൊക്കെ അക്കാലത്ത് വായിച്ചതോര്‍ക്കുന്നു.  

ഇന്റര്‍മീഡിയറ്റിനുശേഷം സാമ്പത്തികകാരണങ്ങളാല്‍ എനിക്ക് രണ്ടുവര്‍ഷത്തോളം തുടര്‍ന്ന് പഠിക്കുവാന്‍ സാധിച്ചില്ല. അവിടത്തെ സ്‌കൂള്‍ ലൈബ്രറിയുടെ സെക്രട്ടറി എന്റെ മാഷായിരുന്നു. ഫീസില്ലാതെ തന്നെ എനിക്ക് ഈ ലൈബ്രറിയില്‍ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ പുസ്തകങ്ങള്‍ വായിക്കുവാനുള്ള അവസരം കിട്ടി. സെലക്ടീവായ വായനയൊന്നുമായിരുന്നില്ല. യാത്രാവിവരണവും മറ്റും നിര്‍ബാധം വായിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറച്ചൊക്കെ രാഷ്‌ട്രീയപ്രബുദ്ധതയുണ്ടായി. ഇക്കാ ലത്താണ് തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മ്മകള്‍’ ജനയുഗത്തില്‍ സീരിയലൈസ് ചെയ്തുവരുന്നത്. ഉമ്മാച്ചു എന്നെ വളരെയധികം സ്വാധീനിച്ചു. പിന്നീടാണ് ‘സുന്ദരികളും സുന്ദരന്മാരും’ വായിക്കുന്നത്. അന്ന് മാതൃഭൂമിക്കുവേണ്ടി കാത്തിരിക്കും. ആ കാലത്തുതന്നെയാണ് ബഷീറിന്റെ ‘ആനവാരിയും പൊന്‍കുരിശും’ മാതൃഭൂമിയില്‍ വരുന്നത്. അന്നൊന്നും ഒരിക്കലും എഴുത്തുകാരനാവുമെന്ന് വിചാരിച്ചിരുന്നില്ല.  

രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ വെറ്റിനറി കോളേജില്‍ എനിക്ക് പ്രവേശനം കിട്ടി. അതോടുകൂടി മറ്റുവായനകള്‍ മുഴുവന്‍ പോയി. 1960 കള്‍ വരെ വെറ്റിനറി കോളജിലായിരുന്നു. പിന്നീട് അവിടെതന്നെ ജോലി കിട്ടി. ന്യൂട്രീഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു ജോലി. അതുകൊണ്ട് ഹോസ്പിറ്റലില്‍ പോയി ചികിത്സയൊന്നും ചെയ്യേണ്ടിവന്നില്ല. പിന്നീട് 72 ല്‍ യൂണിവേഴ്‌സിറ്റി വന്നു. ഞാന്‍ നല്ലൊരു ടീച്ചറായിരുന്നില്ല. ടീച്ചിങ്ങില്‍നിന്നും അഡ്മിനിസ്‌ട്രേഷനിലേക്ക് പോന്നു. അസി.രജിസ്ട്രാറായി. എനിക്ക് പബ്ലിക്കേഷന്‍സിന്റെ ചുമതലയായിരുന്നു. കല്‍പ്പധേനു എന്ന മാസികയുടെ ചുമതലയായിരുന്നു. ഇതിനിടയിലാണ് നോവലെഴുതാന്‍ തുടങ്ങിയത്. രേവതി എന്ന പേരിലാണ് എഴുതിതുടങ്ങിയത്. 1969 ലാണ് ആദ്യത്തെ നോവല്‍-യതിഭംഗം. യതിഭംഗത്തിലെ ഒരമ്മയെ എടുത്താണ് പിന്നീട് യാതനാപര്‍വം എന്ന നോവലെഴുതിയത്.  

  • പിന്നീടാണ് നക്ഷത്രബംഗ്ലാവ് വരുന്നത്. എഴുത്തിന്റെ വഴി പുനര്‍നിര്‍ണയിച്ച ഒരു രചന കൂടിയായിരുന്നല്ലോ ഈ നോവല്‍?

എസ്പിഎസിലാണ് ‘യതിഭംഗം’ പ്രസിദ്ധീകരിച്ചത്. ‘യാതനാപര്‍വം’ കറന്റ്ബുക്‌സിലും. നക്ഷത്രബംഗ്ലാവും എസ്പിഎസിലാണ് വന്നത്. ഈ മൂന്ന് നോവലുകളും ഒരു തുടര്‍ച്ചയെന്നു പറയാവുന്ന ബന്ധമുള്ളതായിരുന്നു. ഒരേ കഥാപാത്രങ്ങളായിരുന്നു ഇതിലെല്ലാം.  

മലയാളത്തിലെ അന്നത്തെ വലിയൊരു എഴുത്തുകാരനുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. ആ എഴുത്തുകാരന്‍ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഞാന്‍ നക്ഷത്രബംഗ്ലാവിലെ അമ്മയെ സൃഷ്ടിച്ചത്. നക്ഷത്രബംഗ്ലാവ് എഴുതിക്കഴിഞ്ഞിട്ട് അത് ഞാന്‍ അദ്ദേഹത്തിന് വായിക്കാന്‍ കൊടുത്തില്ല. എനിക്കതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം പിന്നീട് ആത്മകഥയെഴുതി. എന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം അതേപടി അതിലുണ്ടായിരുന്നു. കുഴപ്പം പറ്റിയത് എന്തെന്നാല്‍ എനിക്ക് പരിചയമുള്ള ആള്‍ക്കാരായിരുന്നു നക്ഷത്രബംഗ്ലാവിലെ പ്രധാനപ്പെട്ട ചില കഥാപാത്രങ്ങള്‍ എന്നതാണ്. രേവതി എന്ന പേരായതിനാല്‍ ഞാനാണ് അതെന്ന് പലര്‍ക്കും അറിയില്ലായിരുന്നു.

  • ശാസ്ത്രലേഖനങ്ങളുടെ ഒരു എഴുത്തുകാരനായിട്ടാണല്ലോ പ്രധാനമായും അറിയപ്പെട്ടിരുന്നത്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആദ്യകാലപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. എങ്ങനെയാണ് ശാസ്ത്രസാഹിത്യരംഗത്തേക്ക് വരുന്നത്?

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ കാലിരോഗങ്ങളെക്കുറിച്ച് ലേഖനമെഴുതിക്കൊടുത്തപ്പോള്‍ എന്‍.വി. കൃഷ്ണവാരിയര്‍ അത് നല്ല രീതിയില്‍ പ്രസിദ്ധീകരിച്ചു. അന്ന് മലയാളത്തില്‍ ശാസ്ത്രമെഴുതുക എന്നത് വളരെ അപൂര്‍വമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പി.ടി. ഭാസ്‌കരപ്പണിക്കര്‍, എന്‍.വി. കൃഷ്ണവാരിയര്‍, കെ.ജി. അടിയോടി എന്നിവര്‍ ചേര്‍ന്ന് ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങുന്നത്. ഞാനവരുമായി സഹകരിച്ചു. അങ്ങനെ കുറെശ്ശേ ശാസ്ത്രസാഹിത്യരംഗത്തേക്ക് കടന്നുവന്നു. അന്ന് ശാസ്ത്രസാഹിത്യകാരന്മാര്‍ സാഹിത്യഭാഷയില്‍ എഴുതാന്‍ പാടില്ലെന്നുണ്ടായിരുന്നു. ഞാനാണെങ്കില്‍ കുറച്ച് സാഹിത്യം കൂടി കലര്‍ത്തിയാണ് എഴുതിയിരുന്നത്. ശാസ്ത്രം പറയുമ്പോള്‍ സാഹിത്യം കലര്‍ത്തിയാല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്ന ധാരണ എനിക്കുണ്ടായിരുന്നു. ഈയൊരു തെറ്റായ ധാരണ എന്റെ പരിഷത്ത് പ്രവര്‍ത്തനങ്ങളെ കുറച്ചൊന്നു ബാധിച്ചിരുന്നു. പിന്നീട് ശാസ്ത്രം സമൂഹത്തിന് വേണ്ടിയെന്നൊരു മുദ്രവാക്യം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, സമൂഹം ശാസ്ത്രത്തിലേക്ക് വരികയാണ് വേണ്ടത്. ശാസ്ത്രം സമൂഹത്തിലേക്ക് ചെല്ലുകയല്ല. അതാണ് കുറെക്കൂടി നല്ലത്. പക്ഷേ പരിഷത്തിന്റെ അന്നത്തെ വിശ്വാസം മറിച്ചായിരുന്നു. യുറീക്ക എന്ന കുട്ടികളുടെ ആദ്യത്തെ ശാസ്ത്രമാസികയുടെ സ്ഥാപകപത്രാധിപര്‍ ഞാനായിരുന്നു. എനിക്കത് മൂന്ന് വര്‍ഷമേ തുടരാന്‍ സാധിച്ചുള്ളൂ. അപ്പോഴേക്കും ആശയപരമായ ഭിന്നതയാല്‍ ഞാന്‍ ഒഴിവായി. മുഖ്യമായ പ്രശ്‌നം സമൂഹം ശാസ്ത്രത്തിലേക്ക് വരണമെന്ന എന്റെ നിലപാടുതന്നെയായിരുന്നു. 1965-66 കാലത്താണ് ഞാന്‍ പരിഷത്തുമായി ബന്ധപ്പെടുന്നത്. 69 ലാണ് യുറീക്ക തുടങ്ങുന്നത്. 72 ല്‍ ഞാനവിടെ നിന്നും പോന്നു.  

എന്തുകൊണ്ടാണ് ശാസ്ത്രമെഴുത്ത്  നിര്‍ത്തിയത്?

ശാസ്ത്രമെഴുത്ത് പൂര്‍ണ്ണമായും നിര്‍ത്തിയെന്ന് പറയാന്‍ പറ്റില്ല, രണ്ട് വര്‍ഷം മുമ്പാണ് ‘റേഡിയത്തിന്റെ അമ്മ’ എന്ന പേരില്‍ മാഡം ക്യൂറിയെപ്പറ്റി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ഒരു പുസ്തകം ചെയ്തത്. എല്ലാംകൂടി എഴുതുമ്പോള്‍ ഒരു നിലപാടുതറയില്ലാത്ത ആളെന്ന അവസ്ഥ വരും. ആദ്യകാലത്ത് ഞാനങ്ങനത്തെ ഒരാളായിരുന്നു. കണ്ടതിനെപ്പറ്റിയൊക്കെ എഴുതും. പിന്നീട് അത് ശരിയല്ലെന്ന് തോന്നി. ചില നിയന്ത്രണങ്ങള്‍ വരുത്തി.

ഒരു സംഭവം ഓര്‍മ്മവരുന്നു. സി. അച്ചുതമേനോന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞിരിക്കുന്ന കാലം. എനിക്കന്ന് യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക്കേഷന്‍സിന്റെ ഉത്തരവാദിത്തമുണ്ട്. കൊടുങ്ങല്ലൂര്‍ എംഎല്‍എ ആയിരുന്ന ഗോപാലകൃഷ്ണ മേനോന്‍ ഞങ്ങളുടെ എക്‌സിക്യൂട്ടീവ് മെമ്പറാണ്. ജനറല്‍ കൗണ്‍സില്‍ മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തേക്ക് ഞങ്ങളൊരുമിച്ചു പോകുമ്പോള്‍ അച്ചുതമേനോന്‍ റെയില്‍വേ സ്റ്റേഷനിലിരിക്കുന്നു. ഗോപാലകൃഷ്ണമേനോന്‍ എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. ‘നക്ഷത്രബംഗ്ലാവ്’ ഇറങ്ങിയ കാലമാണ്. അച്ചുതമേനോന്‍ പറഞ്ഞു, കാറളം ബാലകൃഷ്ണന്റെ കെയറോഫൊന്നും ഇയാള്‍ക്ക് വേണ്ട. ഒഎന്‍വി കുറുപ്പൊന്നും കവിതയെഴുതുന്നതില്‍ എനിക്കത്ഭുതമില്ല. അയാള്‍ മലയാളം പഠിച്ചതാണ്. പക്ഷേ കാലിരോഗങ്ങളെക്കുറിച്ചും മറ്റും എഴുതുന്ന ഇയാള്‍ മലബാര്‍ ലഹളയെക്കുറിച്ച് ഒരു നോവലെഴുതുന്നു എന്നത് എനിക്ക് അത്ഭുതമാണ്. ടി.കെ.ജി. അന്ന് ‘മാതൃഭൂമി’യില്‍ ‘നക്ഷത്രബംഗ്ലാവി’നെക്കുറിച്ച് അവലോകനം എഴുതിയിരുന്നു. ”താന്‍ ശാസ്ത്രം എഴുതുമ്പോള്‍ അതില്‍ സാഹിത്യം കുറച്ച് കൂടുന്നുണ്ട്. ശാസ്ത്രം മാത്രം പറഞ്ഞാല്‍ മതി നിങ്ങള്‍. ശാസ്ത്രം എഴുതുന്നയാള്‍ തൃപ്പൂത്താവുന്ന ഭഗവതിയെക്കുറിച്ച് എഴുതുന്നത് എനിക്കിഷ്ടമല്ല.” അച്ചുതമേനോന്‍ തുറന്നുപറഞ്ഞു.  

അതെനിക്ക് വലിയൊരു തിരിച്ചറിവ് തന്നു. നമുക്കൊരു നിലപാടുതറ വേണം. അങ്ങനെ എല്ലാത്തിനെയും പറ്റി എഴുതണ്ട എന്നൊരു തീരുമാനമെടുത്തു.  

  • ശാസ്ത്രവും വിശ്വാസവും രണ്ട് ധ്രുവങ്ങളാണല്ലോ. താങ്കള്‍ വിശ്വാസത്തിന്റെ മണ്ഡലത്തില്‍നിന്നുകൊണ്ടാണ് കൂടുതലും എഴുതിവരുന്നത്. ഈ രണ്ട് മേഖലയും കൈകാര്യം ചെയ്ത ഒരാള്‍ എന്ന നിലയില്‍ ഇവ തമ്മില്‍ സംഘര്‍ഷമുണ്ടോ?

വിശ്വാസം എന്നത് സത്യമാണ്. വിശ്വാസത്തില്‍ സത്യമുണ്ട്. പണ്ട് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞയാളെ ജീവനോടെ കത്തിച്ചുകളഞ്ഞു. ഗലീലിയോവിനെ പതിനാറുകൊല്ലം വീട്ടുതടങ്കലിലാക്കി. പക്ഷേ ഭൂമി ഉരുണ്ടതാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. സത്യത്തെ സ്വര്‍ണ്ണപാത്രം കൊണ്ട് മൂടിവച്ചാലും പുറത്തുവരും. കോപ്പര്‍ നിക്കസ് പറഞ്ഞത് വെറുതെ വിശ്വാസം കൊണ്ടായിരുന്നില്ല. ശാസ്ത്രം എന്നത് സത്യമാണ്, വിശ്വാസവുമതെ.  

ഞാന്‍ വിശ്വാസത്തിലും ശാസ്ത്രം തന്നെയാണ് കാണുന്നത്. ശാസ്ത്രത്തിലധിഷ്ഠിതമല്ലാത്ത ഒരു കാര്യവുമില്ല ഈ പ്രകൃതിയില്‍. അതായത് സത്യത്തിലേ നമുക്ക് ജീവിക്കാന്‍ പറ്റുകയുള്ളൂ. ശാസ്ത്രം സത്യമാണ്. ഗുരുക്കന്മാര്‍ പറയുന്ന കാര്യങ്ങളില്‍ സത്യത്തിന്റെ അംശങ്ങള്‍ കാണും.  

  • താങ്കളുടെ ഭാഷ പ്രത്യേകിച്ച്, നക്ഷത്രബംഗ്ലാവ് തുടങ്ങിയ നോവലുകളിലൊക്കെയുള്ള ഭാഷ വളരെയേറെ സാഹിത്യസമ്പുഷ്ടമാണെന്നു മാത്രമല്ല വളരെ ഋജുവുമാണ്. ഭാഷയെക്കുറിച്ചുള്ള ഈ സൂക്ഷ്മശ്രദ്ധയെങ്ങനെയാണ് സ്വായത്തമാക്കിയത്?

അത് വാസ്തവത്തില്‍ ആര്‍ജ്ജിച്ചതാണ്. ഞാനാദ്യം വളരെ വായാടിയായിരുന്നു. അടുത്തിടെ ഇറങ്ങിയ ‘വേദസാക്ഷി’ എന്ന നോവല്‍ നേരത്തെ ‘സൂര്യഗായത്രി’ എന്ന പേരില്‍ എഴുതിയതാണ്. നക്ഷത്രബംഗ്ലാവില്‍ നിന്നും പുരാണങ്ങളിലേക്ക് വരുന്നത് കുന്തി എന്ന കഥപാത്രത്തിലൂടെ ‘സൂര്യഗായത്രി’യിലൂടെയാണ്. അന്നതിന് മുന്നൂറ് പേജുണ്ടായിരുന്നു. വേദസാക്ഷിക്ക് ഇരുന്നൂറില്‍ താഴെ പേജുകളേയുള്ളൂ. അന്ന് ഞാന്‍ എഴുതുമ്പോള്‍ വായനക്കാരനെ മുന്‍പില്‍ കണ്ടിരുന്നില്ല. എനിക്കറിയാവുന്നതൊക്കെ എഴുതിവയ്‌ക്കുകയായിരുന്നു. പിന്നീടെനിക്ക് മനസ്സിലായി, നമ്മള്‍ പലതും സൂചനകള്‍ മാത്രം കൊടുത്താല്‍ മതി. വായനക്കാരന്‍ എഴുത്തുകാരനേക്കാള്‍ ബുദ്ധിയുള്ളവനാണ്. നമ്മള്‍ സൂചിപ്പിച്ചുകഴിഞ്ഞാല്‍ അയാള്‍ക്കത് മനസ്സിലാവും. അങ്ങനെയാണ് ഞാന്‍ മിതഭാഷിത്വം വേണമെന്ന അവസ്ഥയിലേക്ക് എത്തുന്നത്. എല്ലാം പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ വായനക്കാരനെന്തിനാണ്. വായനക്കാരനെ ചിന്തിപ്പിക്കണമെങ്കില്‍ സൂചനകള്‍ മാത്രം മതി. ഇങ്ങനെയാണ് മഹത്തായ കൃതികളുണ്ടായിട്ടുള്ളത്.  

‘നക്ഷത്രബംഗ്ലാവി’ല്‍ മാപ്പിളകലാപം ഒരു നിര്‍ണ്ണായകപശ്ചാത്തലമായി വരുന്നുണ്ടല്ലോ?

നക്ഷത്രബംഗ്ലാവില്‍ മാപ്പിളകലാപം കൊണ്ടുവരാന്‍ കാരണം ഉറൂബിന്റെ സ്വാധീനമായിരുന്നു. ഉറൂബില്‍ നിന്നാണ് ഞാനാ ആശയത്തിലേക്ക് വരുന്നത്. മാപ്പിളകലാപം അതിന്റെ ഒരു പശ്ചാത്തലമാണ്. എന്നാല്‍ അതിനെക്കുറിച്ചായിരുന്നില്ല നോവല്‍. നക്ഷത്രബംഗ്ലാവിലെ ഒരു കഥാപാത്രം അന്നുകാലത്ത് ആ സാഹചര്യങ്ങളില്‍ ജീവിച്ചു. മാനസികമായ ചില വിഭ്രാന്തികളിലൂടെ കടന്നുപോകുന്ന ആ കഥാപാത്രത്തിന്റെ പശ്ചാത്തലമായിട്ടാണ് മാപ്പിളലഹളയെ കൊണ്ടുവന്നത്.  

  • സാഹിത്യരംഗത്ത് നക്ഷത്രബംഗ്ലാവ് അടക്കമുള്ള രചനകള്‍ക്ക് എന്തെങ്കിലും അംഗീകാരങ്ങള്‍ ലഭിക്കുകയുണ്ടായോ? എന്തായിരുന്നു ഈ നോവലിനെക്കുറിച്ചുള്ള വിലയിരുത്തല്‍?

യാതൊരു അംഗീകാരവും കിട്ടിയിട്ടില്ല. നോവല്‍ സാഹിത്യചരിത്രത്തില്‍ കെ.എം.തരകന്‍ ഒരു പാരഗ്രാഫ് മാത്രമാണ് എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. നക്ഷത്രബംഗ്ലാവിനെ അതിശയിക്കുന്നത് ‘മാംസപുഷ്പങ്ങള്‍’ മാത്രമേയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.  

2004 ല്‍ ഡിസി ബുക്‌സ് അതുവരെ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട അയ്യായിരത്തോളം നോവലുകളില്‍ നിന്നും എഴുപത്തഞ്ചെണ്ണം തെരഞ്ഞെടുത്തപ്പോള്‍, അതില്‍ നക്ഷത്രബംഗ്ലാവ് ഉള്‍പ്പെടുകയുണ്ടായി. എനിക്കത് വലിയ അംഗീകാരമായിരുന്നു. എഴുത്തുകാരന്‍ വിലാസിനി എന്നോട് പറഞ്ഞത് താനതുമിതുമൊന്നുമെഴുതാതെ നക്ഷത്രബംഗ്ലാവ് പോലുള്ള നല്ല നോവലുകളെഴുതാനാണ്.  

പഴയ തലമുറയിലെ എഴുത്തുകാരില്‍ ആരെയാണ് ഇഷ്ടം?

ഉറൂബും ബഷീറും. എംടിയുടെ മുന്‍പില്‍ ഞാനൊരു ഏകലവ്യനാണ്. അകലെയിരുന്നുകൊണ്ട് ആരാധിക്കുന്നൊരാളാണ്. എംടിയുടെ ക്രാഫ്റ്റ് എന്നെ വളരെയധികം ആകര്‍ഷിച്ചിട്ടുണ്ട്.  

  • പുതിയ രചനയെക്കുറിച്ച്?  

 ശബരിമല അയ്യപ്പനെക്കുറിച്ചുള്ള ഒരു നോവല്‍ എഴുതാന്‍ തുടങ്ങുകയാണ്. എല്ലായിടത്തും അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയെല്ലാം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പോകാം. ശബരിമലയില്‍ മാത്രമാണ് വേറിട്ടൊരു ആചാരമുള്ളത്. എന്തുകൊണ്ട് അങ്ങനെയൊന്ന് വന്നു? ആഴത്തില്‍ പോയി കഴിഞ്ഞാല്‍, നൂറോ ഇരുന്നൂറോ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചരിത്രമാണ്. എനിക്കിതിനെക്കുറിച്ച് ഒരു സൂചന നല്‍കിയത് രമാദേവി മന്ദിരത്തിലെ കൃഷ്ണന്‍ നമ്പൂതിരിയാണ്. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരം കല്‍ക്കിയല്ല, ശാസ്താവാണ്. വിഷ്ണുവിന്റെ അവതാരങ്ങള്‍ക്കെല്ലാം ശക്തികൊടുക്കുന്നത് അയ്യപ്പനാണ്. നമ്മുടെ വിശ്വാസങ്ങളെ പുരാണത്തിലേക്ക് കൊണ്ടുപോയി അതിന്റെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കുകയാണ് ഈ നോവലില്‍. അയ്യായിരം കൊല്ലം മുന്‍പത്തെ കഥയാണ് ഇവിടെ പറയുന്നത്.

Tags: ശാസ്ത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആധുനികന്റെ മസ്തിഷ്‌ക്കജ്ഞാനം ഉപാധിസഹിതം

Main Article

സഹകരണത്തിന്റെ പുതുയുഗത്തിലേക്ക് ഇന്ത്യയും അമേരിക്കയും

Samskriti

ശുക്രനാല്‍ ഭൂമിക്കുണ്ടാകുന്ന പുനര്‍ജന്മം

Samskriti

ശാസ്ത്രതത്ത്വങ്ങളിലെ ഭാരതീയത

Technology

ഇത് നക്ഷത്രങ്ങള്‍ അല്ല 45,000ലധികം ഗാലക്‌സികള്‍; ചര്‍ച്ചയായി ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു: 11 ജില്ലകളിൽ റെഡ് അലർട്ട്: വ്യാപക നാശനഷ്ടം, അവധി

മുതിർന്ന സിപിഎം നേതാക്കൾ പ്രതികളായുള്ള കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ഇന്ന് കുറ്റപത്രം സമർപ്പിക്കും

ഒമാനില്‍ മാന്‍ഹോളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി നഴ്സ് മരിച്ചു

ഉര്‍സുല വോണ്‍ വിളിച്ചു, തീരുവക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് സമയപരിധി നീട്ടി നല്‍കി ട്രംപ്

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം, മലയോര മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

എന്താണ് അയ്യപ്പന്‍ തീയാട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies