മോസ്കോ: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി വിജയിച്ച ദ്രൗപദി മുര്‍മുവിനെ അഭിനന്ദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ അര്‍ത്ഥത്തിലും ഉയര്‍ത്താന്‍ മുര്‍മു പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിന് കുറിച്ചു.
”ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ബന്ധങ്ങള്‍ക്ക് ഞങ്ങള്‍ വളരെയധികം പ്രാധാന്യം നല്കുന്നു. റഷ്യയും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ക്കും വികസനത്തിനും രാഷ്ട്രത്തലവന് എന്ന നിലയില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നും, അന്താരാഷ്ട്ര സ്ഥിരതയ്ക്കും സുരക്ഷയ്ക്കും വേണ്ടി വിവിധ മേഖലകളില്‍ ഉല്‍പ്പാദനപരമായ സഹകരണവും പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ എന്നും പുടിന് ട്വിറ്ററില്‍ കുറിച്ചു.
വനവാസി വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി ചരിത്രം കുറിച്ചാണ് മുര്‍മു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മുര്‍മു ജൂലൈ 25ന് സത്യപ്രതിജ്ഞ ചൊല്ലി അധിരാത്തിലേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: