ന്യൂദല്‍ഹി: നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തുന്ന ദല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിന്റെ മദ്യനയത്തെക്കുറിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. താങ്കളെപ്പോലെ അഴിമതിക്കാരനായ ഒരാള്‍ക്ക് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
“ആം ആദ്മി സര്‍ക്കാര്‍ അഴിതിയില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചിരിക്കുകാണ്. അഴിതമി ചെയ്തവരെ. മറച്ചുപിടിക്കുകയാണ് താങ്കള്‍. ആം ആദ്മി സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്ത ദല്‍ഹി ലഫ്. ഗവര്‍ണര്‍ സക്സേനയുടെ നടപടിയ്ക്കെതിരെ താങ്കള്‍ കഴിഞ്ഞ ദിവസത്തെ ടിവി ചര്‍ച്ചയില്‍ പ്രതികരിച്ചതുപോലുമില്ല.”- അനുരാഗ് താക്കൂര്‍ പറഞ്ഞു.
“ഇപ്പോഴും ലഫ്. ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആം ആദ്മി സര്‍ക്കാരിന്റെ നിയമം കാറ്റില്‍ പറത്തിയുള്ള മദ്യനയത്തിനെതിരെ സിബി ഐ വേണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിനെതിരെ താങ്കള്‍ മൗനം പാലിക്കുന്നു. താങ്കളെപ്പോലെ ഒരു അഴിമതിക്കാരന് അധികാരത്തില്‍ തുടരാന്‍ ഒരു അര്‍ഹതയുമില്ല. സത്യേന്ദ്ര ജെയിനെതിരെ (കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്ന ആം ആദ്മിയുടെ മന്ത്രി) ആരോപണം ഉണ്ടായിരുന്നു. താങ്കള്‍ മിണ്ടിയില്ല. എക്സൈസ് മന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ ഇപ്പോള്‍ ആരോപണം വന്നു. താങ്കള്‍ മിണ്ടുന്നില്ല. “- അനുരാഗ് താക്കൂര്‍ പറഞ്ഞു.
വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തുമ്പോഴും അഴിമതിയില്‍ മാത്രമാണ് പുതിയ റെക്കോഡുകള്‍ താങ്കള്‍ സൃഷ്ടിക്കുന്നതെന്നും അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി.
ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ പുതിയ മദ്യനയം ബോധപൂര്‍വ്വം ഒട്ടേറെ നടപടിക്രമങ്ങള്‍ ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദല്‍ഹി ലഫ്. ഗവര്‍ണര്‍ മന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. മദ്യ ലൈസന്‍സുകള്‍ നേടിയ മദ്യരാജാക്കന്മാര്ക്ക് മനീഷ് സിസോദിയ ടെണ്ടര്‍ ക്ഷണിച്ച ശേഷം കോടികളുടെ ഇളവുകള്‍ നല്‍കിയിരിക്കുകയാണ്. ഏകദേശം 144 കോടി രൂപയോളം ആം ആദ്മിയുടെ ഇഷ്ടക്കാരായ മദ്യലോബിയ്ക്ക് ലഭിക്കും വിധമാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചത്. മന്ത്രിസഭ.യില്‍ കൂടിയാലോചിക്കാതെയായിരുന്നു ഈ മനീഷ് സിസോദിയയുടെ ഈ നടപടി. ആം ആദ്മി സര്‍ക്കാരിലെ ഉന്നതങ്ങളിലുള്ളവര്‍ക്ക് നല്കിയ സാമ്പത്തിക സഹായങ്ങള്‍ക്ക് പ്രത്യുപകാരമായാണ് മദ്യരാജാക്കന്മാര്ക്ക് ഈ ഇളവുകള്‍ നല്‍കിയിരിക്കുന്നത്.
2021ല്‍ കോവിഡ് മഹാമാരിക്കാലത്താണ് ആം ആദ്മി സര്‍ക്കാര്‍ പുതിയ എക്സൈസ് നയം കൊണ്ടുവന്നത്. ദല്‍ഹി നഗരത്തില്‍ നിന്നും കുടിയേറ്റക്കാരായ ജോലിക്കാര്‍ നഗരം വിട്ടുപോയതോടെ ധാബയും റസ്റ്റോറന്റുകളും ജിമ്മുകളും സ്കൂളുകളും ബിസിനസുകളും അടച്ചുപൂട്ടിയിരുന്നു. ഈ സമയത്താണ് ആം ആദ്മിയോട് കൂറുള്ള മദ്യലോബിയിപ്പെട്ടവര്ക്ക 144 കോടി രൂപയുടെ ഇളവുകള്‍ മനീഷ് സിസോദിയ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: